തൃശൂരിൽ ലോഡ്ജ് ഉടമയെ ആക്രമിച്ച് യുവാക്കൾ. അതിരപ്പിള്ളിയിൽ പ്രവർത്തിക്കുന്ന ലോഡ്ജിന്റെ ഉടമ രതീഷിന് നേരേയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്.
റൂമിൽ കറണ്ട് പോയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. ഇവർ മദ്യപിച്ചു കൊണ്ടിരിക്കെ കറണ്ട് പോയത് ചോദ്യം ചെയ്തു. ഗ്ലാസ് കൊണ്ട് ലോഡ്ജ് ഉടമയെ മുറിവേൽപ്പിക്കുകയും ചെയ്തു.
ലോഡ്ജ് ഉടമ രതീഷിന് കഴുത്തിന് സാരമായി പരിക്കേറ്റു. പ്രശ്നം വഷളായതോടെ യുവാക്കൾ സ്ഥലത്ത് നിന്ന് കാറെടുത്ത് രക്ഷപ്പെട്ടു. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമെന്നാണ് സൂചന



