Tuesday, September 1, 2026
Homeഅമേരിക്കജിഷ ജുട്ടുവിന്റെ സംസ്കാരം സെപ്റ്റംബർ 2ന്

ജിഷ ജുട്ടുവിന്റെ സംസ്കാരം സെപ്റ്റംബർ 2ന്

പ്രസാദ് തീയാടിക്കൽ

ലണ്ടൻ, ഒന്റാറിയോ: കാനഡയിലെ ലണ്ടനിൽ താമസിച്ചിരുന്ന മലയാളി ജിഷ ജുട്ടു (46) അന്തരിച്ചു. ഓഗസ്റ്റ് 26 – നായിരുന്നു അന്ത്യം. ഭർത്താവ് ജുട്ടു ജോർജ്. ദമ്പതികൾക്ക് മൂന്ന് മക്കൾ ഷെറിൻ, ഷാരോൺ, ജോഷ്വാ.

ജിഷയുടെ നിര്യാണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കുന്നതിനായി London Ontario Malayalee Association (LOMA) വിവിധ സഭകളുടെയും മലയാളി സംഘടനകളുടെയും സഹകരണത്തോടെ സഹായനിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. സംസ്കാരച്ചെലവുകൾക്കും മൂന്ന് മക്കളുടെ വിദ്യാഭ്യാസവും ഭാവി ആവശ്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കുമാണ് സഹായം ലക്ഷ്യമിടുന്നത്.

കുടുംബം നൽകിയ അറിയിപ്പനുസരിച്ച്, പ്രാർത്ഥനാ ശുശ്രൂഷ ഓഗസ്റ്റ് 30 – ഞായറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 വരെ Valleyview Mennonite Church-ൽ നടക്കും.

സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 ബുധനാഴ്ച രാവിലെ 11:00 ന് Northview Funeral Home-ൽ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 1:00 ന് Forest Lawn Cemetery-യിൽ ഭൗതികശരീരം സംസ്കരിക്കും.

Jerusalem Mar Thoma Church, London, Ontarioയുടെ ആഭിമുഖ്യത്തിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

https://gofund.me/f4f03d223

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ