Wednesday, October 7, 2026
Homeകേരളംലക്ഷ്മി പ്രിയയ്ക്കെതിരായ പരാതിയിൽ നടി അൻസിബയ്ക്ക് തിരിച്ചടി: കേസെടുക്കാവുന്ന കുറ്റം ഇല്ലെന്ന് കോടതി

ലക്ഷ്മി പ്രിയയ്ക്കെതിരായ പരാതിയിൽ നടി അൻസിബയ്ക്ക് തിരിച്ചടി: കേസെടുക്കാവുന്ന കുറ്റം ഇല്ലെന്ന് കോടതി

ലക്ഷ്മി പ്രിയയ്ക്കെതിരായ പരാതിയിൽ നടി അൻസിബയ്ക്ക് തിരിച്ചടി. കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്നും എഫ്ഐആർ രജിസ്‌റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓൺലൈൻ ചാനലുകളുടെ അഭിമുഖങ്ങളിൽ തന്നെ അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അൻസിബ ഹസ്സൻ്റെ പരാതി. കേസെടുക്കാനുള്ള കുറ്റങ്ങൾ ഇതിലില്ലെന്ന പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം. അടുത്ത മാസം 29-ാം തിയതി അൻസിബയെ കൂടി കേൾക്കാനാണ് കോടതി ഒരുങ്ങുന്നത്.

കേസ് എടുക്കാൻ കഴിയില്ലെന്ന് പാലാരിവട്ടം പോലീസിൻ്റെ നിലപാടിന് പിന്നാലെയാണ് വിഷയത്തിൽ അൻസിബ കോടതിയെ സമീപിച്ചത്. അൻസിബയ്ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേൾക്കും. ഓഗസ്റ്റ് 29 ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തും. അൻസിബിയുടെ പരാതിയിൽ കേസെടുക്കാൻ ആകില്ലെന്ന് കാണിച്ച് പൊലീസും റിപ്പോർട്ട് കോടതിയും സമർപ്പിച്ചിരുന്നു.

അതിനിടെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് എതിരെ ശ്വേത മേനോന് നൽകിയ ഹർജിയിൽ രമേശ് പിഷാരടി നിലപാട് അറിയിച്ചു. കമ്മിറ്റിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെങ്കിൽ, ഒഴിയേണ്ട കോടതിയെ ബോധിപ്പിച്ചു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണ് എന്നായിരുന്നു ശ്വേതാ മേനോൻ്റെ ഹർജിയിലെ ആരോപണം. അതിനിടെ കേസിൽ കക്ഷിചേരാൻ നടി അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ