🤎 വിചിത്രം🤎
ആലപ്പടമ്പ് ദേവിയോട്ടു കാവിൽ വളരെ വിചിത്രമാണ് കാര്യങ്ങൾ..
രാത്രി പുറപ്പെടുന്ന തെയ്യം. എല്ലാ വൈദ്യുത വിളക്കുകളും ഓഫ് ആക്കി പന്തത്തിന്റെ വെളിച്ചത്തിൽ മാത്രമാണ് തെയ്യത്തിന്റെ കളിയാട്ടം..
ഇതുപോലെത്തന്നെ കുഞ്ഞിമംഗലം മാക്കപ്പോതി.. വളരെ പേരു കേട്ട തെയ്യം. കഥകൾ സുപരിചതം തന്നെ
മാക്കവും മക്കളും പുലർച്ചെ മൂന്നുമണിയ്ക്ക് പുറപ്പെടുമ്പോൾ അരയിലെ തീപന്തങ്ങൾ ജ്വലിക്കും.. എങ്ങും ഇരുട്ട് മാത്രം..
ദൂരെയുള്ളവർ തലേന്ന് തന്നെ അവിടെയെത്തി തോറ്റം കണ്ട് ഉറങ്ങാതെ രാവിലത്തെ പുറപ്പാട് കാണുന്നു.
ദേവിയോട്ടെ തെയ്യത്തെ സ്ത്രീകൾ ആരും അടുത്തുപ്പോയി തൊഴാറില്ല. തെയ്യത്തിന് പണം നൽകി, തെയ്യം മഞ്ഞക്കുറി നൽകി ഗുണം വരട്ടേയെന്നു പറയുന്നതാണ് തൊഴൽ എന്നു പറയുന്നത്. അകലെ നിന്ന് വേണം ഈ തെയ്യം കാണാൻ.
കരിഞ്ചാമുണ്ഡി തെയ്യത്തെ സ്ത്രീകൾ കണ്ടു കൂടാ. സ്ത്രീകൾ വളരെ അകലെ നിന്ന്
കാണുന്നു. സ്ത്രീകളെ തെയ്യം ഭയപ്പെടുത്തി ഓടിയ്ക്കും. വളരെ സാഹസപ്പെട്ടു സ്ത്രീകൾ ഈ തെയ്യം കാണുന്നത്..
ഉന്നംവെച്ച തെയ്യം, അമ്മയും കുഞ്ഞും, പുള്ളോറാളൻ, പുലിക്കണ്ഠൻ എന്നീ പേരിലുള്ള രണ്ടു തെയ്യങ്ങൾ
കുഞ്ഞി തെയ്യത്തിനു ഭയങ്കര മടിയാണ് തിരുമുമ്പിൽ തെയ്യം ആടാൻ..
സഹായികൾ രണ്ടു പേർ തെയ്യത്തെ പിടിച്ചു വലിക്കും
നിലത്തു കുത്തിയിരുന്നു വാശി പിടിക്കും…
പിന്നേയും സഹായികൾ നിർബന്ധിക്കുംഒടുവിൽ എങ്ങനെയോ
ആടാൻ തുടങ്ങും.
പിന്നെ മനോഹരമാണ്
ഒരു തേങ്ങാ പീഠത്തിൽ വെച്ച് കറക്കി.. അതിനു ചുറ്റും നൃത്തം വയ്ക്കും
പീഠത്തിൽ കയറി നിന്ന്
പിന്നെ
അങ്ങനെ അങ്ങനെ
ആടിത്തിമിർക്കും..
അങ്ങനെ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പല വിചിത്ര കാര്യങ്ങളുണ്ട് തെയ്യങ്ങളെപ്പറ്റി…
ചുവന്ന ഉടയാടകളും കുരുത്തോലകളും പള്ളിവാളും കാൽ ചിലമ്പും.. പന്തങ്ങളും
ആടിത്തിമർക്കുന്ന വടക്കേ മലമ്പാർ



