Wednesday, October 7, 2026
Homeകേരളംവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വയോജനങ്ങൾ, ദിവ്യാംഗർ, സർവീസ് വോട്ടർമാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ എന്നിവർക്ക് പോസ്റ്റൽ...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വയോജനങ്ങൾ, ദിവ്യാംഗർ, സർവീസ് വോട്ടർമാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ എന്നിവർക്ക് പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) സൗകര്യമൊരുക്കുന്നു

1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൻ്റേയും 6 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റേയും സമയക്രമം 2026 മാർച്ച് 15-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ 2026 മാർച്ച് 16-ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

2. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 60(സി) പ്രകാരം, 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും വോട്ടർപട്ടികയിൽ ദിവ്യാംഗർ (PwDs) എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർക്കും പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാമെന്ന് കമ്മീഷൻ അറിയിച്ചു.

3. അത്തരം വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് 5 ദിവസത്തിനുള്ളിൽ അവരുടെ ബി.എൽ.ഒ വഴി റിട്ടേണിംഗ് ഓഫീസർക്ക് ഫോം 12ഡി സമർപ്പിച്ചുകൊണ്ട് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. അതത് റിട്ടേണിംഗ് ഓഫീസർമാർ തയ്യാറാക്കുന്നതും സ്ഥാനാർത്ഥികൾക്ക് കൂടി പങ്കുവെയ്ക്കുന്നതുമായ സമയക്രമം അനുസരിച്ച്, പോളിംഗ് ഉദ്യോഗസ്ഥരുടെ സംഘം ഇവരുടെ വീടുകളിലെത്തി വോട്ടുകൾ ശേഖരിക്കും.

4. വോട്ടെടുപ്പ് ദിവസം അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അതത് വകുപ്പിലെ നിയുക്ത നോഡൽ ഓഫീസർ വഴി പോസ്റ്റൽ ബാലറ്റ് സൗകര്യത്തിനായി അപേക്ഷിക്കാവുന്നതാണ്. അഗ്നിശമന സേന, ആരോഗ്യം, വൈദ്യുതി, ഗതാഗതം, ആംബുലൻസ് സേവനങ്ങൾ, വ്യോമയാനം, ദീർഘദൂര സർക്കാർ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ തുടങ്ങിയ അവശ്യ സേവനങ്ങളെ ഈ സൗകര്യത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5. വോട്ടെടുപ്പ് ദിന കവറേജിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മാധ്യമ പ്രവർത്തകരേയും അവശ്യ സേവന വിഭാഗത്തിലെ ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യത്തിന് അർഹതയുണ്ട്.

6. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഒരു വോട്ടർക്ക് തൻ്റെ പോസ്റ്റൽ ബാലറ്റ് ലഭിക്കുകയും, അതിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അത് ഫെസിലിറ്റേഷൻ സെൻ്ററിൽ തിരികെ നല്കുകയും ചെയ്യേണ്ടതാണ്. ഫെസിലിറ്റേഷൻ സെൻ്ററിൽ വോട്ടർക്ക് അതീവ രഹസ്യസ്വഭാവത്തോടെ വോട്ട് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

7. മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കിയാലുടൻ തന്നെ, റിട്ടേണിംഗ് ഓഫീസർ ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ETPBS) വഴി സർവീസ് വോട്ടർമാർക്ക് അവരുടെ പോസ്റ്റൽ ബാലറ്റുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയച്ചുനല്കും. സർവീസ് വോട്ടർമാർ പോസ്റ്റൽ സേവനങ്ങളുടെ ചെലവ് വഹിക്കേണ്ടതില്ല.

8. രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസമായ 2026 മെയ് 4-ന് രാവിലെ 8 മണിക്ക് മുമ്പായി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് ലഭിക്കേണ്ടതാണ്.

9. മേൽപ്പറഞ്ഞ വ്യവസ്ഥകളെക്കുറിച്ച് രാഷ്ട്രീയ പാർട്ടികൾക്കും മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കും വിശദീകരണം നല്കാൻ റിട്ടേണിംഗ് ഓഫീസർ (RO)/ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ (DEO) എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ