Wednesday, October 7, 2026
Homeഅമേരിക്കസ്നേഹ സാന്ത്വനം” (കവിത) ✍ മാഗ്ളിൻ ജാക്സൻ

സ്നേഹ സാന്ത്വനം” (കവിത) ✍ മാഗ്ളിൻ ജാക്സൻ

കരിപുരണ്ട മനസ്സിലെ
കറകളഞ്ഞീടാൻ
കരുണ തൻ മാരിയായ് മണ്ണിലിറങ്ങി.

പകലൊന്നു വാടിയാൽ പടച്ചവൻ തൻ-
കനിവിനായ് കാത്തിരുന്നൊരു
വ്രതകാലം.

​കഠിനമാം ദാഹവും വിശപ്പിൻ വിങ്ങലും.

സ്നേഹത്തിൻ നൊമ്പരമായ്
മാറുമ്പോൾ.

അന്യന്റെ കണ്ണീരിൽ ഒരിത്തിരി
സാന്ത്വനം.

ചേർത്തു വെക്കാൻ പഠിപ്പിച്ചു റംസാൻ.

​കരിമ്പടം പുതച്ചൊരീ ശാന്തമാം
രാവിൽ
കൈകൾ ഉയർത്തുന്നു ഞങ്ങളീ
മണ്ണിൽ.

യുദ്ധത്തിൻ തീച്ചുളയിൽ
വെന്തുരുകുന്ന-
സഹോദരങ്ങൾക്കായ് ഏകണേ
ശാന്തി.

​തക്ബീർ മന്ത്രങ്ങൾ വിണ്ണിൽ
മുഴങ്ങവേ.

മാനവികതയുടെ പൂക്കൾ വിരിയട്ടെ.

ലോകമെങ്ങും പടരട്ടെ സ്നേഹത്തിൻ
വെളിച്ചം.🌹🌹❤️

ഈദ് മുബാറക്ക്🙏🌹❤️

മാഗ്ളിൻ ജാക്സൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ