Wednesday, April 29, 2026
Homeകേരളംട്രാൻസ്പ്ലാന്റ് മരുന്നുകൾ ഇനി ഏറ്റവും വിലക്കുറവിൽ: സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു

ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഇനി ഏറ്റവും വിലക്കുറവിൽ: സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിച്ചു

രോഗികളുടെ ദീർഘനാളുകളായുള്ള ആവശ്യം സാക്ഷാൽക്കരിച്ചു

സീറോ പ്രോഫിറ്റ് കൗണ്ടറുകൾ മുഖേന അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കുള്ള ട്രാൻസ്പ്ലാന്റ് മരുന്നുകൾ ഏറ്റവും വില കുറവിൽ ലഭ്യമാക്കുന്നു. തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലായി പ്രവർത്തിക്കുന്ന ‘കാരുണ്യസ്പർശം’ -സീറോ-പ്രോഫിറ്റ് കൗണ്ടറുകൾ മുഖാന്തിരമാണ് ഈ മരുന്നുകൾ വിതരണം ചെയ്യുന്നത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർവഹിച്ചു. ഹെൽത്ത് ഹബ്ബ്, സംയോജിത കാരുണ്യ ഫാർമസി കൗണ്ടർ, മൾട്ടി ലെവൽ കാർ പാർക്കിംഗ് ശിലാസ്ഥാപനം തുടങ്ങിയ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഉയർന്ന വിലയുള്ള ആന്റി കാൻസർ മരുന്നുകൾ ഏറ്റവും വിലകുറച്ച് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് ‘കാരുണ്യസ്പർശം’ എന്ന നൂതന ആശയം കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ കീഴിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ വഴി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ 14 കാരുണ്യ ഫാർമസികളിൽ സീറോ പ്രോഫിറ്റ് ഹൈവാല്യൂ ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ ആരംഭിച്ചിരുന്നു. തുടർന്ന് 14 ജില്ലകളിലെ 58 കാരുണ്യ ഫാർമസികളിൽ കൂടി കാരുണ്യ സ്പർശം കൗണ്ടറുകൾ ആരംഭിച്ചു. എം.ആർ.പി.യിൽ നിന്നും വളരെയധികം വിലകുറച്ച് ലാഭം ഒട്ടും എടുക്കാതെയാണ് ഈ കൗണ്ടറുകൾ വഴി മരുന്നുകൾ നൽകുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രി തിരുവനന്തപുരം, ഗവ. വിക്ടോറിയ ആശുപത്രി കൊല്ലം, ജനറൽ ആശുപത്രി പത്തനംതിട്ട, മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ, മെഡിക്കൽ കോളേജ് ആശുപത്രി കോട്ടയം, താലൂക്കാശുപത്രി നെടുങ്കണ്ടം, ജനറൽ ആശുപത്രി എറണാകുളം, മെഡിക്കൽ കോളേജ് ആശുപത്രി തൃശ്ശൂർ, ജില്ല ആശുപത്രി പാലക്കാട്, തിരൂർ, മെഡിക്കൽ കോളേജ് കോഴിക്കോട്, ജില്ലാ ആശുപത്രി മാനന്തവാടി, മെഡിക്കൽ കോളേജ് പരിയാരം, ജനറൽ ആശുപത്രി കാസർഗോഡ് എന്നിവിടങ്ങളിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ വഴിയാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്.

കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കൗൺസിലർ എസ്.എസ്. സിന്ധു, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ. സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, കെ.എച്ച്.ആർ.ഡബ്ല്യു. എസ്. എംഡി സുധീർ ബാബു, കെ.എം.എസ്. സി.എൽ. ജനറൽ മാനേജർ ഡോ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com