Thursday, October 8, 2026
Homeഇന്ത്യമുംബൈയിൽ പൊലീസ് ചമഞ്ഞ് കെനിയൻ സ്വദേശിയിൽ നിന്നും 66 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

മുംബൈയിൽ പൊലീസ് ചമഞ്ഞ് കെനിയൻ സ്വദേശിയിൽ നിന്നും 66 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

സൗത്ത് മുംബൈയിലെ ഫോർട്ട് ഏരിയയിൽ പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വൻകൊള്ള. പോലീസ് ഉദ്യോഗസ്ഥരായി വേഷമിട്ട രണ്ടുപേർ ചേർന്ന് കെനിയൻ സ്ത്രീയിൽ നിന്ന് 66 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സംഭവത്തിൽ 48 കാരനായ സുരേഷ് രംഗനാഥ് ചവാനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിക്കായി തിരച്ചിൽ തുടരുകയാണ്.

ജനുവരി 21-ന് സൗത്ത് മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം നടന്നത്. കെനിയൻ പൗരയായ സുമയ്യ മുഹമ്മദ് ആബ്ദി (26) സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞുനിർത്തിയ രണ്ട് പേർ, തങ്ങൾ പൊലീസാണെന്ന് അവകാശപ്പെടുകയും പരിശോധനിക്കാനെന്ന പേരിൽ 66.45 ലക്ഷം രൂപ അടങ്ങിയ ബാഗുകൾ കൈക്കലാക്കുകയും ചെയ്യുകയായിരുന്നു.

കൂടുതൽ അന്വേഷണത്തിനായി യുവതിയോട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വരാനും ആവശ്യപ്പെട്ടു. തുടർന്നാണ് തട്ടിപ്പ് നടന്ന വിവരം യുവതി മനസിലാക്കുന്നത്. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച മാതാ രാമാഭായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ 60 സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

പിടികൂടിയ പ്രതിയിൽ നിന്ന് 79.35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഇത് പരാതിയിൽ പറഞ്ഞ തുകയേക്കാൾ കൂടുതലായതിനാൽ, സമാനമായ മറ്റ് കുറ്റകൃത്യങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ