Wednesday, September 25, 2024
Homeകേരളംമലപ്പുറം ജില്ലയില്‍ നിപ വ്യാപനം കൊണ്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

മലപ്പുറം ജില്ലയില്‍ നിപ വ്യാപനം കൊണ്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു

മലപ്പുറം:- തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

ബുധനാഴ്ച 94 പേരുടെ ക്വാറന്റയിനും അവസാനിക്കും. അതേസമയം പുറത്തുവന്ന 16 പേരുടെ സ്രവ പരിശോധനാഫലം കൂടി നെഗറ്റീവായതായി ചൊവ്വാഴ്ച മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 104 പരിശോധനാ ഫലങ്ങളാണ് ഇതുവരെ നെഗറ്റീവായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments