Saturday, October 12, 2024
Homeഅമേരിക്കസീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസിനു വെള്ളിയാഴ്ച്ച ഫിലഡൽഫിയയിൽ തിരിതെളിയും

സീറോ മലബാർ നാഷണൽ ഫാമിലി കോൺഫറൻസിനു വെള്ളിയാഴ്ച്ച ഫിലഡൽഫിയയിൽ തിരിതെളിയും

ജോസ് മാളേയ്ക്കൽ

ഫിലഡൽഫിയ: ചിക്കാഗൊ സെൻ്റ് തോമസ് സീറോമലബാർ രൂപതയിലെ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിൻ്റെ(എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാർ കുടുംബസംഗമത്തിനു സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച ഒരുമണിക്കു രജിസ്ട്രേഷനോടെ തുടക്കമാവും. സീറോമലബാർ വിശ്വാസപാരമ്പര്യങ്ങൾക്കനുസരിച്ചുള്ള ലിറ്റർജിക്കൽ ആഘോഷങ്ങളോടൊപ്പം,കണ്ണിനും, കാതിനും, മനസിനും ഒരുപോലെ കുളിർമ്മയേകുന്ന വിവിധരസക്കൂട്ടുപരിപാടികളുമായി വെള്ളിയാഴ്ച്ച സമാരംഭിക്കുന്ന ത്രിദിനകുടുംബസമ്മേളനത്തിന്റെ ആദ്യദിവസം തന്നെ വ്യത്യസ്ത രുചിഭേദത്തിന്റെസ്വരരാഗസംഗീതമസാലക്കൂട്ടുകളുമായി ലോകപ്രശസ്ത സംഗീത ബാൻഡായ ‘മസാലകോഫി’യുടെ അത്യുഗ്രപ്രകടനം കാണികളെ സംഗീതത്തിന്റെ മാസ്‌മരിക ലോകത്തേക്കു കുട്ടിക്കൊണ്ടുപോകും.

വിവിധഭാഷകളിൽ ആലപിക്കപ്പെടുന്ന സംഗീതധാര കലാസ്വാദകരുടെ പ്രത്യേകിച്ച് യുവജനങ്ങളുടെ ഹൃദയം കവരും. ആഘോഷമായ ദിവ്യബലിയോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാംദിവസം യൂത്ത്‌വോളിബോൾ ടൂർണമെന്റ്, വിവിധവിഷയങ്ങളെ അധികരിച്ചുള്ള വിജ്ഞാനപ്രദമായ ചർച്ചാസമ്മേളനങ്ങൾ, യംഗ്പ്രൊഫഷണൽസ് മീറ്റ്, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, നസ്രാണിതനിമയിലുള്ള ഘോഷയാത്ര, ലിറ്റർജിക്കൽ ക്വയർഫെസ്റ്റ്, ഫാഷൻഷോ, ബാങ്ക്വറ്റ് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

പാടും പാതിരി എന്നറിയപ്പെടുന്ന കർണാട്ടിക് സംഗീത ഗുരു റവ. ഡോ. പോൾ പൂവത്തിങ്കൽ സി. എം. ഐ നയിക്കുന്ന സായാഹ്‌ന സംഗീതം ആണ് സെപ്റ്റംബർ 28 ശനിയാഴ്ച്ചയിലെ ഹൈലൈറ്റ്. വൈകുന്നേരം ഏഴുമണിമുതൽ ആരംഭിക്കുന്ന ഈ സംഗീതനിശയിൽ പൂവത്തിങ്കലച്ചനൊപ്പം അനുഗൃഹീത ഗായകരായ ബ്രിസ്റ്റോ സേവ്യർ, സുഷമ പ്രവീൺ എന്നിവരും അണിചേരും. സമാപനദിവസമായ ഞായറാഴ്ച്ച 9.30 ന് ആഘോഷമായ ദിവ്യബലി. ചിക്കാഗോ രൂപതാ മെത്രാന്മാരും, വൈദികരും കാർമ്മികരാവുന്ന ദിവ്യബലിമധ്യേ വിവാഹജീവിതത്തിന്റെ 25, 50 വർഷങ്ങൾ പിന്നിടുന്ന ജൂബിലിദമ്പതിമാരെ ആശീർവദിച്ചനുഗ്രഹിക്കും. ഫാമിലി കോൺഫറൻസിന്റെ രക്ഷാധികാരികളായ ബിഷപ് മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്ത്, വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്. എം. സി. സി. നാഷണൽഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ, ആതിഥേയ ഇടവകവികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സഹവികാരി റവ. ഫാ. റിനേഴ്സ്സ് കോയിക്കലോട്ട് എന്നിവർ സമ്മേളനത്തിൽ ആദ്യന്തം പങ്കെടുക്കും. കുടുംബസമ്മേളനത്തിൽ പങ്കെടുക്കാൻ താല്പ്‌പര്യമുള്ളവർക്ക് www.smccjubilee.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാൻ സാധിക്കും. വാക്ക് ഇൻ രജിസ്റ്റ്രേഷനും സ്വീകരിക്കും. വെള്ളിയാഴ്ച്ച വൈകുന്നേരം 7:30 മുതൽ നടക്കുന്ന മസാല കോഫി മസാല കോഫി മസാല കോഫിസംഗീതപ്രോഗ്രാമിനു പൊതുജനങ്ങൾക്ക് പാസുമൂലം പ്രവേശനം അനുവദിച്ചിട്ടു്. ടിക്കറ്റുകൾ ഇൻഡ്യൻ കടകളിലും, വെള്ളിയാഴ്ച്ച ദിവസം സീറോമലബാർ പള്ളിയുടെ രജിസ്ട്രേഷൻ കൗണ്ടറിലും ലഭിക്കും.

രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:

ജോർജ് മാത്യു സി.പി.എ. +1 267 549 1196, ജോസ് മാളേയ്ക്കൽ +1 215 873 6943, സിബിച്ചൻ ചെമ്പ്ളായിൽ +1 215 869 5604 എന്നിവരുമായി ബന്ധപ്പെടുക.

ജോസ് മാളേയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments