Wednesday, October 7, 2026
Homeകഥ/കവിതനമ്മളിലേക്കുള്ള ദൂരം (കവിത) ✍സുജിത്രാ ബാബു

നമ്മളിലേക്കുള്ള ദൂരം (കവിത) ✍സുജിത്രാ ബാബു

സുജിത്രാ ബാബു

ഞാനും നീയുമായി
വേർപിരിഞ്ഞപ്പോഴേ
ഞാനറിഞ്ഞുള്ളൂ ഇത്ര ദൂരം..!!

നമ്മളൊന്നിച്ചു നടന്ന ദൂരത്തേക്കാൾ
എത്ര വലുതാണീ ദൂരം…!!

നമ്മളിലേക്ക് തിരിഞ്ഞു നടക്കുവാൻ
ഞാനും നീയും താണ്ടുന്ന ദൂരം…!!

ഹിമപാതമുരുകുന്ന ദൂരം.!!
കനൽ കാട് താണ്ടുന്ന ദൂരം.!!

അങ്ങോട്ടുമിങ്ങോട്ടും
തമ്മിലായെയ്തൊരാ, വാക്കിൻ
ശരങ്ങൾ തൻ ദൂരം.!!

നമ്മളാ ശങ്ക തൻ ശരശയ്യമേൽ
മരണം കാത്ത് കിടന്ന നേരം.!!

തമ്മിലായ് നമ്മെ പകുത്ത പകുതിയെ,
തിരികെ എടുത്തു മറഞ്ഞ ദൂരം.!!

ഞാനായും നീയായും മാറിയ നമ്മൾ,
നമ്മിൽ തിരഞ്ഞ നമ്മളിലേക്കുള്ള
ദൂരം!!

ആശ്വാസവാക്കായി
ആമോദ ചന്ദ്രനായി,
ചേർന്നിരുന്നോരുടെ സ്നേഹദൂരം…!!

✍സുജിത്രാ ബാബു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ