Logo Below Image
Thursday, May 22, 2025
Logo Below Image
Homeഇന്ത്യയുപിയിൽ പന്ത്രണ്ടാംക്ലാസ്‌ പരീക്ഷാ ചോദ്യപേപ്പർ ചോർന്നു.

യുപിയിൽ പന്ത്രണ്ടാംക്ലാസ്‌ പരീക്ഷാ ചോദ്യപേപ്പർ ചോർന്നു.

ആഗ്ര:ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസ്‌ പൊതുപരീക്ഷയുടെ കണക്ക്‌, ബയോളജി ചോദ്യപേപ്പറുകൾ ചോർന്നു. പരീക്ഷയുടെ ആദ്യദിനമായ വെള്ളിയാഴ്‌ച വാട്‌സാപ് ഗ്രൂപ്പിലാണ് ചോദ്യ പേപ്പർ പ്രത്യക്ഷപ്പെട്ടത്. രജൗലിയിലെ അടർ സിങ്‌ ഇന്റർ കോളേജ്‌ പ്രിൻസിപ്പൽ, കോളേജിലെ കംപ്യൂട്ടർ ഓപ്പറേറ്റർ കൂടിയായ മകൻ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി.

പ്രിൻസിപ്പലിന്റെ മകൻ ‘ഓൾ പ്രിൻസിപ്പൽസ്‌ ആഗ്ര’ എന്ന വാട്‌സാപ് ഗ്രൂപ്പിൽ ചോദ്യപേപ്പറുകൾ പങ്കുവച്ചുവെന്ന്‌ പരാതിയിൽ പറയുന്നു. വിഷയത്തിൽ ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചതായി പൊതുവിദ്യാഭ്യാസ ജോയിന്റ്‌ ഡയറക്ടർ ഡോ. മുകേഷ്‌ അഗർവാൾ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ