Sunday, December 8, 2024
Homeഇന്ത്യജിഎസ്‌ടി സമാഹരണം ; ഫെബ്രുവരിയിൽ 12.5 ശതമാനം വർധന.

ജിഎസ്‌ടി സമാഹരണം ; ഫെബ്രുവരിയിൽ 12.5 ശതമാനം വർധന.

ന്യൂഡൽഹി: ഫെബ്രുവരിയിൽ 1.68 ലക്ഷം കോടി രൂപ ജിഎസ്‌ടി ഇനത്തിൽ സമാഹരിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. മുൻവർഷം ഫെബ്രുവരിയെ അപേക്ഷിച്ച്‌ 12.5 ശതമാനമാണ്‌ വർധനവ്‌. ആഭ്യന്തര ഇടപാടുകൾ വഴിയുള്ള ജിഎസ്‌ടി സമാഹരണത്തിൽ 13.9 ശതമാനം വർധനവും ചരക്കുകളുടെ ഇറക്കുമതി വഴിയുള്ള ജിഎസ്‌ടി വരുമാനത്തിൽ 8.5 ശതമാനം വർധനവുമുണ്ടായി.

കേരളത്തിൽനിന്നുള്ള ജിഎസ്‌ടി സമാഹരണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 16 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ ഫെബ്രുവരിയിലെ 2326 കോടിയിൽനിന്ന്‌ 2688 കോടിയായി ജിഎസ്‌ടി സമാഹരണം വർധിച്ചു. എന്നാൽ, നടപ്പു സാമ്പത്തികവർഷം ഇതുവരെ കേരളത്തിന്‌ അനുവദിക്കപ്പെട്ട ജിഎസ്‌ടി വിഹിതത്തിൽ ആറു ശതമാനംമാത്രമാണ്‌ വർധനവ്‌. 26,851 കോടി രൂപയിൽനിന്ന്‌ 28,358 കോടിയിലെത്തി.

നടപ്പു സാമ്പത്തികവർഷം ഫെബ്രുവരി വരെയുള്ള ജിഎസ്‌ടി സമാഹരണം 18.40 ലക്ഷം കോടി രൂപയാണ്‌. മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 11.7 ശതമാനം വർധനവ്‌. നടപ്പുവർഷം ശരാശരി പ്രതിമാസ ജിഎസ്‌ടി സമാഹരണം 1.67 ലക്ഷം കോടി രൂപയാണ്‌. ഫെബ്രുവരിയിൽ സിജിഎസ്‌ടി ഇനത്തിൽ 31,785 കോടി രൂപയും എസ്‌ജിഎസ്‌ടി ഇനത്തിൽ 39,615 കോടി രൂപയും സംയോജിത ജിഎസ്‌ടി ഇനത്തിൽ 84,098 കോടി രൂപയും സെസായി 12,839 കോടി രൂപയും സമാഹരിച്ചു. ഐജിഎസ്‌ടിയിൽ 41,856 കോടി രൂപ സിജിഎസ്‌ടിയിലേക്കും 35,953 കോടി രൂപ എസ്‌ജിഎസ്‌ടിയിലേക്കും മാറ്റി. ഇതോടെ ആകെ സിജിഎസ്‌ടി 73,647 കോടി രൂപയാണ്‌. എസ്‌ജിഎസ്‌ടി 75,569 കോടി രൂപയും.

RELATED ARTICLES

Most Popular

Recent Comments