Logo Below Image
Friday, May 23, 2025
Logo Below Image
HomeUncategorizedരണ്ടത്താണിയിൽ അടിപ്പാത യാഥാർഥ്യമാക്കണം: കേരള മുസ് ലിം ജമാഅത്ത്.

രണ്ടത്താണിയിൽ അടിപ്പാത യാഥാർഥ്യമാക്കണം: കേരള മുസ് ലിം ജമാഅത്ത്.

രണ്ടത്താണി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതുതായി നിർമിക്കുന്ന ആറുവരിപ്പാതയിലെ രണ്ടത്താണി ടൗണിൽ അടിപ്പാത നിർമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് പുറം തിരിഞ്ഞുനിൽക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തനത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറി സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളും എൻ എച്ച് അധികൃതരും തയ്യാറാകണമെന്ന് കേരള മുസ് ലിം ജമാഅത്ത് രണ്ടത്താണി സർക്കിൾ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പി ടി അബ്ദുസ്സമദ് ഹാജി ഉദ്ഘാടനം ചെയ്തു. കെ ടി സൈനുദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ കുട്ടി അഹ്സനി, ടി ബഷീർ രണ്ടത്താണി, ഹനീഫ മയ്യേരിച്ചിറ, മുസ്തഫ കാരാട്ട് പ്രസംഗിച്ചു.
– – – –

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ