Tuesday, October 20, 2026
Homeകേരളംകോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ

കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ അനുരൂപാണ് അറസ്റ്റിലായത്. ഉള്ളൂർ സെക്ഷൻ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയത് ഇയാളുടെ സുഹൃത്താണ്. എന്നാൽ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാകും.

16കാരി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നത് ഡ്രീംസ് സ്പായിലായിരുന്നു. ഇവിടെ ഇതിനു മുൻപ് മറ്റൊരു ആയുർവേദ ഡോക്ടറാണ് ഈ സ്ഥാപനം നടത്തിയിരുന്നത്. ഇയാളിൽ നിന്ന് ലീസിനെടുത്താണ് അനിരുപ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നഗരസഭാ പരിധിയിൽ ഈ സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥനെതിരെയും മേയർ വി രാജേഷ് ഏത് തരത്തിലുള്ള നടപടിയാണ് എടുക്കുന്നതെന്ന് കാണേണ്ടത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർ സംസ്ഥാന റാക്കറ്റിലെ കണ്ണുകളാണ്. പിടിയിലായി റിമാൻഡിൽ കഴിയുന്ന സ്‌പാ നടത്തിപ്പുകാരൻ സജിത്തിനും റാക്കറ്റുമായി ബന്ധമുണ്ട്. ഈ പരിചയമാണ് വിദ്യാർത്ഥിയെ കോവളത്തെത്തിക്കാൻ കാരണം. നടന്നത് മനുഷ്യ കടത്ത് എന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനം എന്നും റിമാൻഡ് റിപ്പോട്ടിൽ പറയുന്നു. കമ്മീഷൻ വ്യവസ്ഥയിലായിരുന്നു ഇളയമ്മയും ഭർത്താവും പെൺകുട്ടിയെ കാഴ്ചവച്ചത്. ഓരോ ചൂഷണത്തിനും കമ്മീഷൻ പറ്റിയിരുന്നു. ലൈംഗികവൃത്തിക്ക് സമ്മതിക്കാത്തതോടെ രഹസ്യ ഭാഗങ്ങളിലടക്കം തീവെച്ച് പൊള്ളിച്ചു. കുട്ടിയുടെ ശരീരത്തിൽ ധാരാളം പൊള്ളലേറ്റ പാടുകൾ എന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

ചെന്നൈയിലെ ഗുടുവാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌പായിൽ എത്തിച്ചില്ലെന്നാണ് പിടിയിലായ രക്ഷകർത്താക്കൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ അന്നേദിവസം ഇവർ അവിടെ ഉണ്ടായിരുന്നു എന്നതിൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ കോവളം പോലീസിന് ലഭിച്ചു. നിലവിൽ മനുഷ്യക്കടത്ത്, ജുവനയിൽ ജസ്റ്റിസ് ആക്ട്, പോക്ക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ