Friday, October 16, 2026
HomeUncategorizedഅനധികൃത സ്വത്ത് സമ്പാദന കേസ്: ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ടോമിൻ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍...

അനധികൃത സ്വത്ത് സമ്പാദന കേസ്: ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ടോമിൻ ജെ തച്ചങ്കരി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ തടവ് ശിക്ഷയ്ക്ക് വിധിച്ച മുൻ ഡിജിപി ടോമിന് ജെ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി. നാല് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട, ടോമിൻ ജെ തച്ചങ്കരിയുടെ ജയിൽ മോചനം ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ്.

നാല് വർഷം തടവും 30 ലക്ഷം രൂപ പിഴയുമാണ് ടോമിൻ ജെ തച്ചങ്കരിക്ക് വിഷൻസ് കോടതി വിധിച്ച ശിക്ഷ. ഈ ശിക്ഷാവിധിയാണ് ഹൈക്കോടതി മരവിപ്പിച്ചത്. പിഴത്തുകയുടെ 75 ശതമാനം കെട്ടിവയ്ക്കണമെന്നും രാജ്യം വിടരുതെന്നുമാണ് ഉപാധികൾ. സെപ്റ്റംബർ 18 മുതൽ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. അനുകൂല ഉത്തരവ് വന്നതോടെ രാത്രി 8.50-ഓടെയാണ് ജയിൽ മോചിനതനായത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല.. കുടുംബപരമായി ലഭിച്ച സ്വത്തും, വാടക വരുമാനവുമാണ് തനിക്ക് ഉള്ളത് എന്ന് ടോമിൻ ജെ തച്ചങ്കരി ഹൈക്കോടതിയിൽ ടോമിൻ ജെ തച്ചങ്കരിയുടെ അപ്പീലിനെ സർക്കാർ ശക്തമായി എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വാദം. 2003 ജനുവരി ഒന്നു മുതൽ 2007 ജൂലായ് നാലുവരെയുള്ള കാലയളവിൽ ഐ.ജിയായിരിക്കേ തച്ചങ്കരി 64,70,891 രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു വിൻസ് കേസ്. ആലപ്പുഴ സ്വദേശി കെ.സി. കുരുവിള തുടങ്ങിവെച്ച നിയമപോരാട്ടം പിന്നീട് മകൻ ബോബി കുരുവിള തുടർന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മുൻ ഡി.ജി.പി. അഴിമതിക്കേസിൽ ജയിലിലായത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ