കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാട്ടില്‍ ഭിന്നശേഷിക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി വളയത്ത് ജോസഫ് എന്ന 74 കാരനാണ് മരിച്ചത്.
ആറ് മാസമയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. പെൻഷൻ ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് കാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.
സസ്പെൻഷൻഇതുകൂടാതെ ഇദ്ദേഹം നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിക്കുകയും ചെയ്തിരുന്നു. ഭിന്നശേഷിക്കാരിയായ കുട്ടി മാത്രമാണ് ഇപ്പോള്‍ തനിക്കൊപ്പമുള്ളതെന്നും ജീവിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും അതിനാല്‍ തന്നെ വലിയ സാമ്ബത്തിക ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും കത്തില്‍ പറയുന്നു.