കൂടെ നടക്കാൻ
ഏറെ ഇഷ്ടമെന്ന് നിലാവ്
കൈകോർത്തു നടന്നാൽ
കരിവള തരാമെന്ന് ഇരുട്ട്
കരുതലോടെ നടക്കാൻ
തിരിവെട്ടമൊന്നു നീട്ടി പിടിച്ച്
ചന്ദ്രൻ
ഇതൊന്നും കാണാൻ
യോഗമില്ലെന്ന്
വിയർത്തൊലിച്ച് സൂര്യൻ
അണപ്പൊട്ടിയ സങ്കടം
ആഴത്തിൽ പെയ്തിറക്കി മഴ
എല്ലാം ഒരിക്കൽ
കാണാനാവുമെന്ന്
തഴുകി തലോടി തെന്നൽ
പ്രകൃതിയുടെ കുസൃതികളിൽ
മുഴുകി ലയിച്ചങ്ങനെ ഭൂമിയും
സുമ ഉണ്ണികൃഷ്ണൻ✍