Thursday, November 19, 2026
Homeകേരളംപാങ്ങപ്പാറ അഭിറാം കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ ഫോണും ഷർട്ടും വെള്ളിമാലയും...

പാങ്ങപ്പാറ അഭിറാം കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്; കൊലപാതകത്തിന് ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ ഫോണും ഷർട്ടും വെള്ളിമാലയും കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ശ്രീകാര്യം അഭിറാം കൊലകേസിൽ പ്രധാന തൊണ്ടിമുതലുകൾ കണ്ടെത്തി പൊലീസ്. പ്രതിയായ ഉമർ മുഫ്താറിനെ സ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് അഭിറാമിന്റെ മൊബൈൽ ഫോണും കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റും കഴുത്തിലുണ്ടായിരുന്ന വെള്ളിമാലയും വസ്ത്രങ്ങളും സമീപത്തെ കിണറ്റിൽ നിന്നും കണ്ടെടുത്തത്. നേരത്തെ പല തവണ ചോദ്യ ചെയ്തിട്ടും പ്രതി സ്ഥലം വെളിപ്പെടുത്തിയിരുന്നില്ല.

പിടിയാലായത് മുതൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമം. പല തവണ ചോദ്യം ചെയ്തിട്ടും ഒന്നാം പ്രതിയായ പതിനേഴുകാരനും രണ്ടാം പ്രതി ഉമറും ഒന്നും വിട്ട് പറഞ്ഞില്ല. കൊല നടന്ന സ്ഥലത്ത് താൻ ഇതുവരെ പോയിട്ടില്ലെന്നായിരുന്നു ഉമറിന്റെ മൊഴി. പ്രധാന തെളിവുകളായ അഭിറാമിന്റെ മൊബൈൽ ഫോണും കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റും കണ്ടെത്താനാകാതിരുന്നത് പൊലീസിന് പ്രതിസന്ധിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എത്തിച്ചത്.

ഉമർ കാണിച്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഥിരമായി ഉമർ ഇതേ സ്ഥലം തന്നെയായിരുന്നു കാണിച്ച്കൊടുത്തിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ് സമീപത്തുള്ള കിണറ്റിൽ നടത്തിയ പരിശോധനയിലാണ് പ്രധാന തെളിവുകൾ കണ്ടെത്തിയത്. അഭിറാമിന്റെ മൊബൈൽ ഫോൺ, കൊല ചെയ്യാൻ ഉപയോഗിച്ച ബെൽറ്റ്, ഷർട്ട്, വെള്ളിമാല എന്നിവയാണ് കണ്ടെത്തിയത്. കല്ല് ഉപയോഗിച്ച് കിണറ്റിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ