Tuesday, March 18, 2025
HomeKeralaകെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ കരാര്‍ നിയമനം; യോഗ്യതയുള്ള പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ കരാര്‍ നിയമനം; യോഗ്യതയുള്ള പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം.

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ കരാര്‍ നിയമനം. യോഗ്യതയുള്ള പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 26 നകം വിശദവിവരങ്ങള്‍ www.cmd.kerala.gov.in ല്‍
യോഗ്യതയുള്ള പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നതിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cmd.kerala.gov.in തെരഞ്ഞെടുക്കപ്പെടുന്നവര്‍ കരാറിനൊപ്പം 30,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം.

യോഗ്യത: ഹെവി ഡ്രൈവിങ് ലൈസന്‍സുണ്ടാകണം. മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു നിശ്ചിത സമയത്തിനകം കണ്ടക്ടര്‍ ലൈസന്‍സ് നേടണം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാതെയുള്ള ഡ്രൈവിങ് എക്‌സ്പീരിയന്‍സുണ്ടാകണം. പ്രായപരിധി 55 വയസ്.

വാഹനങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുളള അറിവും ചെറിയ തകരാറുകള്‍ പരിഹരിക്കുന്നതിലുള്ള പരിജ്ഞാനവും അഭിലഷണീയം. നല്ല ആരോഗ്യവും കാഴ്ച ശക്തിയും വേണം. പത്താം ക്ലാസ് പാസായരിക്കണം. മലയാളവും ഇംഗ്ലീഷും എഴുതാനും വായിക്കാനും അറിയണം. വനിതാ ഡ്രൈവര്‍-കം-കണ്ടക്ടര്‍ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ സിഎംഡിയുടെ പ്രത്യേക വിജ്ഞാപനത്തിലുണ്ട്.

നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ജനുവരി 26 നകം അപേക്ഷിക്കേണ്ടതാണ്. ചുരുക്കപ്പട്ടിക തയ്യാറാക്കി ഡ്രൈവിങ് ടെസ്റ്റും ഇന്റര്‍വ്യുവും നടത്തി തെരഞ്ഞെടുക്കും. പരിശീലനം പൂര്‍ത്തിയാക്കി ഒരുവര്‍ഷം സേവനമനുഷ്ഠിക്കണം.

അല്ലാത്തപക്ഷം സെക്യൂരിറ്റി തുക തിരികെ ലഭിക്കില്ല. ദിവസ വേതനം 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വീതം അനുവദിക്കും. സേവന വേതന വ്യവസ്ഥകളടക്കം കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. 600 ഓളം ഒഴിവുകളില്‍ നിയമനമുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments