Thursday, February 22, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 17 | ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 17 | ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

” ബോധവും അവബോധവും തമ്മിലുള്ള ബാന്ധവമാണ് കല”
‘ജിൻ കൊക്റ്റൊ’

നമ്മുടെ നാട്ടിലെ പല കലാരൂപങ്ങളും പ്രാചീന കാലങ്ങളിലെ ആചാരനുഷ്ഠാനങ്ങളിൽ നിലനിന്നു പോന്നതാണ്. മണ്മറഞ്ഞു പോയ പല കലാരൂപങ്ങളും പ്രോത്സാഹനം ലഭിക്കാതെ പോകുന്നവയായിരുന്നു. ഏതൊരു കലയും ജന്മം കൊള്ളുകയും അത് ക്രമാനുഗതമായി വളരുകയും ചെയ്യുന്നത് കലയെക്കുറിച്ചുള്ള ബോധവും ആ കലയുടെ വളര്‍ച്ച എങ്ങനെ, എന്തിന് എന്ന അവബോധത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുടേയും ഫലമായിട്ടാണ്. കല എന്തിനു വേണ്ടിയായിരിക്കണമെന്ന കാര്യത്തിലുള്ള അവബോധം കലാകാരനുണ്ടാവുകയെന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. ആ അവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള സൃഷ്ടികളാണ് സമൂഹത്തില്‍ ചലനമുണ്ടാക്കുകയോ ഉണ്ടാക്കാതിരിക്കുകയോ ചെയ്യുന്നത്.

രാഷ്ട്രീയ ചിന്തകൾക്കതീതിമായി സാമൂഹിക പുരോഗതി ഉണ്ടാകണമെങ്കിൽ മറ്റു മേഖലകളിലെന്നതുപോലെ കലയും സാഹിത്യവും സമൂഹത്തിനുവേണ്ടി ആയിരിക്കണമെന്ന ബോധത്തോടു സൃഷ്ടിക്കപ്പെടണം. കലാ സാഹിത്യ രംഗത്തുള്ളവർ ഒരു മനസ്സോടെ പ്രവര്‍ത്തിക്കണം. നാട്ടുകലാ സൃഷ്ടികൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യ മനസ്സില്‍ കുത്തിനിറച്ച് സ്വതന്ത്ര ചിന്താശക്തിയെ നശിപ്പിക്കലാവരുത്. ഒരു മനസ്സോടെ മുന്നേറുക.

ഏവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments