Tuesday, March 5, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 22 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 22 | തിങ്കൾ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“നിങ്ങളെ വിധിക്കാൻ ആർക്കും
അവകാശമില്ല, കാരണം നിങ്ങളെന്താണെന്ന് അനുഭവിച്ചതെന്ന് ആർക്കും അറിയില്ല. അവർ കഥകൾ
കേട്ടിരിക്കാം, പക്ഷേ നിങ്ങളുടെ ഹൃദയത്തിൽ തോന്നിയത് അവർക്ക്
അനുഭവപ്പെട്ടിട്ടില്ല “
എ പി ജെ അബുദൾ കലാം

പ്രിയരേ ലോകത്തിലാർക്കും ആരെയും കുറ്റം വിധിക്കാൻ അധികാരമില്ല. കാരണം എല്ലാവരും പൂർണ്ണരല്ല, തെറ്റുകൾ സംഭവിക്കാത്തവരില്ല, എന്നാലത് തിരുത്തുമ്പോളാണ് ബന്ധങ്ങൾ നിലനിർത്തപ്പെടുന്നത്. നമ്മളൊരാൾക്ക് നേരെ ഒരു വിരൽ ചൂണ്ടി സംസാരിക്കുമ്പോൾ, ബാക്കി വിരലുകളെല്ലാം നമ്മൾക്ക് നേരെ തിരിഞ്ഞു കുറ്റം വിധിക്കും.

ഓരോ വ്യക്തി ജീവിതങ്ങളുമെടുത്തു പഠനത്തിനു വിധേയമാക്കിയാൽ സന്തോഷിക്കാനുള്ള നിമിഷങ്ങൾ കൂടുതൽ ലഭിക്കാത്തവരായിരിക്കും.
എല്ലാം സൗഭാഗ്യങ്ങൾക്ക് നടുവിലും ഒന്നുകിൽ രോഗത്താലും, സമാധാനമില്ലാത്തയവസ്ഥയിലും ജീവിക്കുന്നവരാണധികവും.

പലപ്പോഴും കേൾക്കുന്ന വാക്കുകളാണ്, അവളുടെ അല്ലെങ്കിൽ അവന്റെ സ്വഭാവം ഇത്രയും താണനിലയിലെങ്ങനെയെത്തി. അതിനു കാരണം അവരനുഭവിച്ച ദുഃഖങ്ങളായിരിക്കാം അവരെ കഠിന ഹൃദയരാക്കിയത്.

സ്നേഹിതരെ ആരുടെയും ഹൃദയം വേദനിപ്പിക്കാതെ സന്തോഷത്തോടെ, സമാധാനത്തോടെ പുതിയ ദിനം ആരംഭിക്കാം.

എല്ലാവർക്കും സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നല്ലൊരു ശുഭദിനം ആശംസിക്കുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments