Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച. | മലയാളിമനസ്സ്
Sunday, October 25, 2026
HomeUS Newsകാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച.

കാലിഫോർണിയായിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച.

ഷാജി രാമപുരം

ലോസാഞ്ചലസ്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗവും, മുൻ സഭാ കൗൺസിൽ അംഗവുമായ ഈശോ സാം ഉമ്മന്റെ (മാവേലിക്കര കൊച്ചുവീട്ടിൽ ) ഭാര്യ കാലിഫോർണിയായിലെ ലോസാഞ്ചലസിൽ അന്തരിച്ച മേരി ഉമ്മന്റെ പൊതുദർശനം ജനുവരി 28 ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 9 മണിവരെ ചാറ്റ്‌സ്‌വര്‍ത്ത് വെസ്റ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ (10824 Topanga Cyn Blvd, Chatsworth, CA 91311) വച്ച് നടത്തപ്പെടുന്നു.

സംസ്‌കാരം ജനുവരി 29 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ചാറ്റ്‌സ്‌വര്‍ത്ത് ഫോർസ്‌ക്വയർ ദേവാലയത്തിൽ (10210 Canoga Avenue, Chatsworth, CA 91311) വെച്ച് ഭദ്രാസന അധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക്‌ ശേഷം ഓക്ക് വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (22601 Lassen Street Chatsworth, CA 91311) സംസ്‌കരിക്കും.

മുംബയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്ന മാരാമൺ കോയിത്തോടത്തു പരേതനായ കെ.വി.കോശിയുടെയും പരേതയായ (മാരാമൺ മണലൂർ) രാജമ്മ കോശിയുടെയും മകളും, ലോസാഞ്ചലസ് സെന്റ്.ആൻഡ്രൂസ് മാർത്തോമ്മ ഇടവകാംഗവുമാണ് അന്തരിച്ച മേരി ഉമ്മൻ.

മക്കൾ: ഷോൺ ശാമുവേൽ ഉമ്മൻ (ഹ്യുസ്റ്റൺ), സ്റ്റീവ് കോശി ഉമ്മൻ (ഡാളസ്).

മരുമകൾ: പ്രിൻസി സുസൻ ജേക്കബ്.

കൊച്ചുമക്കൾ: തിയാ മേരി ശാമുവേൽ, സേറ സൂസൻ ശാമുവേൽ, ഐസായ സാം ഉമ്മൻ.

സഹോദരൻ: ജോർജ് വർഗീസ് (ലോസാഞ്ചലസ്)

മേരി ഉമ്മന്റെ നിര്യാണത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, ട്രഷറാർ ജോർജ് ബാബു, കൗൺസിൽ അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

സംസ്കാര ചടങ്ങുകൾ Http://maryoommen.creativedigitalvision.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ഈശോ സാം ഉമ്മൻ 818 470 ൧൪൮൩

ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ