Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കനത്ത മഴ; കൊടൈക്കനാൽ ഹിൽ സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു; വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം. | മലയാളിമനസ്സ്
Sunday, October 25, 2026
Homeഇന്ത്യകനത്ത മഴ; കൊടൈക്കനാൽ ഹിൽ സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു; വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം.

കനത്ത മഴ; കൊടൈക്കനാൽ ഹിൽ സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു; വാഹനങ്ങൾ വഴിയിൽ കുടുങ്ങിയത് മണിക്കൂറുകളോളം.

തമിഴ്‌നാട്ടിൽ അതിശക്‌തമായ മഴ തുടരുന്നതിനിടെ കൊടൈക്കനാൽ സെമ്പകനൂർ മേഖലയിൽ കനത്ത മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് വൈദ്യുതി തൂണുകൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു‌. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കൊടൈക്കനാലിലേക്കുള്ള വാഹന ഗതാഗതത്തിനും

വിനോദസഞ്ചാരത്തിനും സർക്കാർ വിലക്കേർപ്പെടുത്തി.

മേട്ടുപ്പാളയം-ഊട്ടി പാതയിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. പാർലിയാർ പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെത്തുടർന്ന് പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ കോയമ്പത്തൂർ, നീലഗിരി ജില്ലകളിലേക്കുള്ള യാത്രയും ഗതാഗതവും പ്രതിസന്ധിയിലായി.

ഡിണ്ടിഗൽ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്‌നാട്ടിലെ പത്ത് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ