Friday, November 20, 2026
Homeകേരളംമുഖ്യമന്ത്രിയുടെ മുറിയിൽ അനുവാദമില്ലാതെ പോയി, കേരള ഹൗസ്‌ ജീവനക്കാർക്കെതിരെ നടപടി പാടില്ല; ഇടപെട്ട് വി ഡി...

മുഖ്യമന്ത്രിയുടെ മുറിയിൽ അനുവാദമില്ലാതെ പോയി, കേരള ഹൗസ്‌ ജീവനക്കാർക്കെതിരെ നടപടി പാടില്ല; ഇടപെട്ട് വി ഡി സതീശൻ.

ഡൽഹി: കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നിൽ അനുമതിയില്ലാതെ എത്തിയ ജീവനക്കാർക്കെതിരെ നടപടി പാടില്ലെന്ന് റെസിഡൻസ് കമ്മീഷണർക്ക് നിർദ്ദേശം. ഒരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർദ്ദേശം നൽകി. കേരള ഹൗസ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി പാടില്ലെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. കേരള ഹൗസ് റസിഡൻസ് കമ്മീഷണർക്കാണ് നിർദേശം നൽകിയത്.

ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിയിൽ ഡ്യൂട്ടിയിൽ അല്ലാതെ പ്രവേശിച്ചു എന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സി ബി ജോസ്,സുരേഷ് കുമാർ എന്നിവർക്കെതിരെ തുടർ നടപടി പാടില്ലെന്നാണ് നിർദേശം. ഔദ്യോഗിക ചുമതലയില്ലാത്ത ജീവനക്കാർ മുഖ്യമന്ത്രിയുടെ മുറിക്ക് സമീപം പോകരുതെന്നാണ് നിർദേശം.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം. അതേസമയം, മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻചാണ്ടിയും കേരള ഹൗസിൽ എത്തിയിരുന്ന സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ