Tuesday, April 23, 2024
HomeUncategorized😥.. നീറുമെൻ രോദനം (കവിത) ✍സിബിൻ കവിയൂർ

😥.. നീറുമെൻ രോദനം (കവിത) ✍സിബിൻ കവിയൂർ

സിബിൻ കവിയൂർ✍

ആ.. നിമിഷമെന്തന്നറിയാതെ
ഉലഞ്ഞവൾ..
ആ ..രാത്രി കരച്ചിൽ
ഞെരിക്കിപ്പിടിച്ചവൾ….
അച്ഛനാം സ്വപ്നത്തെ പാടെ
വെറുത്തവൾ….
ലാളനയുടെ കൈകളാൽ മാറോടു
ചേർത്തവൻ
നാറിയ സ്വപ്നങ്ങൾ നെയ്തെടുത്തു…..
കെട്ടിപിടിച്ചവൻ
മുത്തങ്ങളേകിയപ്പോൾ.
മൊത്തത്തിൽ സ്നേഹം എനിക്ക്
തോന്നി….
ആർദമായി സ്നേഹിച്ച അച്ഛന്റെ
കൈവിരൽ
കാമത്തിൻ സ്പർശം എനിക്ക് തന്നു….
കണ്ടറിവില്ല ഞാൻ…, കേട്ടറിവില്ല
ഞാൻ…
അച്ഛന്റെ ക്രൂരമാം.. സ്നേഹലീല……..
താരാട്ടുപാടി ഉറക്കേണ്ട നേരത്ത്….
താളവും,ബോധവും. തെല്ലേ മറന്നിട്ട്..
താണ്ഡവം ആടുന്ന ദുഷ്ടജന്മം….
ഞെട്ടിത്തരിച്ച എൻ കൊച്ചു ജീവന്റെ..
പൊട്ടികരച്ചിൽ പൊത്തിപിടിച്ചവൻ..
ആ കൈകളാൽ….
അന്നെന്റെ തേങ്ങലിൽ കൂടെ
കരഞ്ഞവൻ..
ഇന്നെന്തേ.. കാത് മൂടിപ്പുതച്ചിടുന്നു…
നീചനാം അച്ഛനെ കൊല്ലുവാൻ
തോന്നുമ്പോൾ
സ്നേഹമാം കൈകൾ
തളർത്തിയല്ലോ…
എന്തിനു നീയെന്നെ ഇത്രമേൽ
സ്നേഹിച്ചു
ഈ.. രാത്രി തട്ടിപ്പറിക്കുവാനോ…
സ്വന്തമാം രക്തത്തെ വേരോടെ
ചീന്തുമവൻ….
എന്തിനീ ഭൂവിൽ ജനിച്ചീടുന്നു…
ആരോരുമില്ലാത്ത ആ രാത്രി
നേരത്തു…
അമ്മതൻ ഓർമ്മകൾ തേങ്ങലായി…
നഗ്നമാം സത്യങ്ങൾ പാടെ
പറഞ്ഞിടാൻ..
അച്ഛൻ.. തൻ സ്വപ്നം
തകർത്തുവല്ലോ….
ഒന്നും പറയാതെ ഒത്തിരി നേരം ഞാൻ
കണ്ണുകൾ പൂട്ടി കരഞ്ഞിരുന്നു….
ആ.. പാതിരാത്രിയിൽ നീറുമെൻ
രോദനം
ആ.. കൊച്ചു കൂര വിഴുങ്ങിപ്പോയി…
കത്തികരിഞ്ഞു എൻബാല്യ
സ്വപ്നങ്ങൾ ഒക്കെയും…
ദുഖിച്ചിരിപ്പു ഞാനിന്നു ഭൂമിയിൽ..
ഒക്കെ മറക്കുവാൻ എല്ലാം
ക്ഷമിച്ചുഞാൻ ..
ദുഃഖങ്ങൾ എന്നാലും
ആഴത്തിൽ
മാത്രം
എൻ.. ദുഃഖങ്ങൾ എന്നാലും
ആഴത്തിൽ മാത്രം….

സിബിൻ കവിയൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments