Wednesday, April 23, 2025
HomeUncategorizedചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച.

ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച.

ജീമോൻ റാന്നി

ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സിൽ ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺ‌ഡേസ്കൂൾ അധ്യാപികയായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്.

1984 ൽ അമേരിക്കയിൽ എത്തിയ പരേത ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെയും ലോസ് ആഞ്ചലസ് മാർത്തോമാ ഇടവകയിലെയും സജീവ സാന്നിധ്യമായിരുന്നു. പരേതയുടെ 100 ആം ജന്മദിനത്തോടബന്ധിച്ചു ഹൂസ്റ്റൺ മേയർ സിൽവെസ്റ്റെർ ടെർണെർ 2023 ജനുവരി 15 “ചിന്നമ്മ തോമസ് ഡേ” യായി പ്രഖ്യാപിക്കുകയും പെയർ ലാൻഡ് മേയർ കെവിൻ കോൾ “മംഗളപത്രം” നൽകി ആദരിക്കുകയും ചെയ്തു. യുഎസ്‌ മുൻ പ്രസിഡണ്ട് ജോ ബൈഡനും ജന്മദിനാശംസകൾ നേർന്ന് മംഗള പത്രം അയച്ചു കൊടുക്കുയുണ്ടായി.

മക്കൾ: വത്സ മാത്യു (ഹൂസ്റ്റൺ), ആലിസ് മാത്യു ( ലോസ് ആഞ്ചലസ്), അനു ജോർജ് (ലെനി – ലോസ് ആഞ്ചെലസ്)

മരുമക്കൾ : ടി.എ.മാത്യു ( മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനം മുൻ ട്രഷറർ, ഇന്റർനാഷണൽ പ്രയർ ലൈൻ (ഐപിഎൽ) സ്ഥാപകൻ, ജേക്കബ് മാത്യു (ലോസ് ആഞ്ചലസ്), കെ.എസ്.ജോർജ് (ലോസ് ആഞ്ചലസ്)

കൊച്ചുമക്കൾ : എബി. ടോബി, ഷെൽബി, ജസ്റ്റിൻ, ജാസ്മിൻ, ഡോ. വില്യം, ബോബൻ

പൊതുദർശനവും സംസ്കാരവും : ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (Trinity Mar Thoma Church, 5810 Almeda Genoa Road, Houston, TX 77048)

ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് സൗത്ത് [പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്. (South Park Funeral Home and Cemetery, 1310 North Main Street, Pearland, TX 77581)

കൂടുതൽ വിവരങ്ങൾക്ക്: ടി.എ മാത്യു: 832 771 2504

ജീമോൻ റാന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ