Saturday, December 7, 2024
Homeകഥ/കവിതസംഖ്യ (ചെറുകവിത) ✍️സീതുമഹേഷ്‌. എ

സംഖ്യ (ചെറുകവിത) ✍️സീതുമഹേഷ്‌. എ

സീതുമഹേഷ്‌. എ

സംഖ്യകൾ കൊണ്ട് കളിക്കുന്ന
മർത്യന്റെ ഓരോ ദിനവും
തുടങ്ങുന്നു സംഖ്യയാൽ!

രാവിലെ നിന്നെയുണർത്തുന്നൊരാ
നാഴിക മണിയും പറയുന്നു സംഖ്യ.

കലണ്ടറിൽ മറയുന്ന സംഖ്യകളോ
പറയുന്നു കൊഴിയും ദിനങ്ങൾ തൻ
സംഖ്യ.

സംഖ്യകൾ ഓരോന്ന് മാറിടു-
ന്നേരവും സംഖ്യതൻ
മൂല്യം ഏറിടുന്നു!

ഒറ്റയും, പത്തും, പതിനാ-
യിരവും സംഖ്യകളങ്ങിനെ
നീണ്ടുപോകും!

ജീവിത പ്രാരാബ്ധക്കെട്ടി-
ലാണേൽ എണ്ണിയാൽ
തീരാത്ത സംഖ്യ തന്നേ.

✍️സീതുമഹേഷ്‌. എ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments