Wednesday, October 9, 2024
Homeകഥ/കവിതദുരന്തങ്ങൾ അവശേഷിപ്പിയ്ക്കുന്നത് (കവിത) ✍ സന്തോഷ്‌ മലയാറ്റിൽ

ദുരന്തങ്ങൾ അവശേഷിപ്പിയ്ക്കുന്നത് (കവിത) ✍ സന്തോഷ്‌ മലയാറ്റിൽ

സന്തോഷ്‌ മലയാറ്റിൽ

ഇനിയും
പൂർത്തികരിക്കാത്ത
കണക്കുകളിൽ
ചിതറികിടക്കുന്നുണ്ട്
മരണം ..

ഒരൊറ്റ
നിമിഷത്തിൽ
അറ്റുപോകുന്ന
പ്രതീക്ഷകൾ…

കൈയ്യെത്തും
ദൂരത്തിലാണ്
ദുരന്തങ്ങളുടെ
ആവർത്തനങ്ങൾ

മരണത്തിന്
നിർവചനം
ചമയ്ക്കുന്നതിനിടയിൽ
നഷ്ടങ്ങൾക്ക്
ആര് വിലയിടും…?

സൂര്യനുദിച്ചിട്ടും
തങ്ങിനിൽക്കുന്ന
ഇരുട്ടിൽ ഇനിയും
ജീവിതങ്ങളുണ്ട്..

ഒരോ ദുരന്തങ്ങളിലും
അവശേഷിയ്ക്കുന്നത്
കണക്കുകളിൽ
പെടാതെപോകുന്ന
അനാഥമായ കുറേ
ജീവിതങ്ങളാണ്.

✍ സന്തോഷ്‌ മലയാറ്റിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments