Saturday, December 7, 2024
Homeകഥ/കവിതദൃക്സാക്ഷി (കവിത) രമ്യ പ്രദീപ് കാപ്പിൽ✍

ദൃക്സാക്ഷി (കവിത) രമ്യ പ്രദീപ് കാപ്പിൽ✍

രമ്യ പ്രദീപ് കാപ്പിൽ

കോടതി മുറിയിലാ കോട്ടിട്ട മാന്യൻ
വാദിച്ചു
പാവമീ പ്രതിയെ വെറുതേ വിട്ടീടുക.
സാക്ഷിപ്പട്ടികയിൽ
ദൃക്സാക്ഷിയില്ലാതെ
രക്ഷ നേടികൊടും ക്രൂരകൃത്യത്തിൽ
നിന്നും.

കള്ളം പറഞ്ഞൊരു
ദൃക്‌സാക്ഷിയെന്തിനോ
കുതന്ത്രത്തിൽ ഒരുവനെ
കൂട്ടിലാക്കുന്നു.
അപരിചിതരായവർക്കാകിലുമാ
ക്രൂരമാം കാഴ്ച്ച നോവിച്ചിടുന്നല്ലോ.

നാട്ടിൽ നടക്കും ക്രൂരതകൾ
കൊണ്ടിന്ന്
വീട്ടിൽ പോലും സുരക്ഷിതരല്ലല്ലോ
പോറ്റി വളർത്തിയ മാതാപിതാക്കൾളെ,
കുഞ്ഞു പൈതലേപ്പോലും മറക്കുന്നു
ക്രൂരം.

നിത്യം വിളക്കു കാട്ടുമാ ദിനകരൻ
സർവ്വത്തിനും
കാലംദൃക്സാക്ഷിയെങ്കിലും
നിയമ പാലരും നീതി നടപ്പാക്കീടുവാൻ
കള്ള സാക്ഷിയെ കൂട്ടുപിടിക്കേണ്ട
ഗതികേട്.

രമ്യ പ്രദീപ് കാപ്പിൽ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments