Thursday, April 18, 2024
Homeകഥ/കവിത🌹അമ്പിളിമാമനോട് 🌹 🌷കുട്ടിക്കവിത 🌷 ✍യു കെ മണിയാർ

🌹അമ്പിളിമാമനോട് 🌹 🌷കുട്ടിക്കവിത 🌷 ✍യു കെ മണിയാർ

✍യു കെ മണിയാർ

അമ്പിളിമാമ നിന്നാട്ടെ
ഇമ്പത്തോടു പറഞ്ഞാട്ടെ
അംബരവീഥിയിലിങ്ങനെ തെളിയാൻ
കമ്പം തോന്നിയതെന്നാണ് .

തമ്പുരു മീട്ടും കോകിലനാദ
കമ്പനമവിടെ കേൾക്കാമോ
മിന്നും താരക നിരകൾ മൊഴിയും
കിന്നാരക്കഥ ചൊല്ലാമോ

വാകമരങ്ങൾ പൂത്തു നിരന്നതു
വാനിലിരുന്നാൽ കാണാമോ
വാരിധി തന്നിൽ ഉയരുംതിരയെ
മാടി വിളിച്ചതു നീയാണോ

മിന്നിത്തെളിയും താരകമെല്ലാം
നിന്നുടെ വീടിനടുത്താണോ
പൊന്നൊളി തൂകിക്കതിരോനുയ
ർന്നാൽ
തെന്നിമറയുന്നതെന്തേ നീ

✍യു കെ മണിയാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments