Friday, December 6, 2024
Homeകഥ/കവിതകണ്ണുകൾ (കവിത) ✍ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

കണ്ണുകൾ (കവിത) ✍ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.

കണ്ണുകളിൽ ഭയം കിനിയുന്നു
കനവുകളിൽ നിണം പൊടിയുന്നു,
കാണുന്നു മരണ ഗർത്തങ്ങൾ
കുഞ്ഞിളം ചുണ്ടിൽ ക്കരച്ചിലും!
കൽക്കൂനകൾക്കിടയിലെങ്ങും
കബന്ധങ്ങളും, സ്വപ്നങ്ങളും നിറഞ്ഞു.
കാണുന്നു ഭീകരതാണ്ഡവത്തിൽ
കറുത്ത ചിത്രങ്ങൾ മാത്രം.
കയ്യിൽ തോ ക്കേന്തുന്നവർ
കയ്യാളുന്നു ജീവിതങ്ങളെ,
കനിവില്ലാ ചെയ്തികളിൽ
കന്യകാ വ്രതം നഷ്ടപ്പെടുന്നു!
കടുത്ത ബോംബുവർഷങ്ങൾ
കരുത്തനേയും തച്ചുടയ്ക്കുന്നു.
കടമകൾ മറക്കുന്ന മർത്ത്യൻ
കടലിലും, കരയിലും മത്സരിക്കുന്നു.
കാത്തിടാൻ ശ്രമിക്കുന്ന മാനം
കൈവിട്ടുപോകുന്നു തരുണികൾക്കും.
കരുണയില്ലാ ക്കൈകളാൽ
കുരുതി കഴിച്ചിടുന്നു സഹജരെ!
കൈവരുത്തേണം കാവൽ
കടം കൊള്ളണം സമാധാനം.
കരുത്തേകണം മനസ്സിനു
കാത്തിരിക്കാൻ കെടുതികളെ!
കലിയിളകും വെടിയൊച്ചയിൽ
കളഞ്ഞുപോകും കൗമാരങ്ങൾ
കദനഭാരത്താൽ നിറയുന്നു
കുരുന്നു കണ്ണുകളൊക്കെയും!
കടുംചെയ്തികളാൽ വലഞ്ഞു
കേഴുന്നു ബാല്യങ്ങൾ നന്മയ്ക്ക്.
കേൾക്കണോ, ആർത്തനാദം?
കേവലം ശിശുക്കളുടെ രോദനം?
കൊടും യുദ്ധങ്ങളവർക്കു
കൈവരുത്തുന്നു നൈരാശ്യങ്ങൾ.
കാമ, ക്രോധ, ലോഭങ്ങളും,
കാലം വരുത്തുന്ന മോഹങ്ങളും
കാറ്റിൽപ്പറത്തണം നമ്മൾ
കമനീയ സ്വപ്‌നങ്ങൾ കാണണം.
കരുതുക സദ്ചിന്തകൾ
കരളിലും,തനുവിലും വിളങ്ങണം
കാരുണ്യ ശുദ്ധ ദീപങ്ങൾ!
കലിയും, കന്മഷവുമൊഴിച്ചിടേണം
കരുണാ കടാക്ഷമേകണം
കാട്ടണം നമ്മൾ കനിവാം
കാരിരുമ്പിൻ ശക്തിയെന്നും!

ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments