Wednesday, January 14, 2026
Homeകായികംപാരിതോഷികവുമായി സർക്കാർ; ദേശീയ ഗെയിംസ് സ്വർണ ജേതാക്കൾക്ക് 5 ലക്ഷം, വെള്ളി 3 ലക്ഷം, വെങ്കലം...

പാരിതോഷികവുമായി സർക്കാർ; ദേശീയ ഗെയിംസ് സ്വർണ ജേതാക്കൾക്ക് 5 ലക്ഷം, വെള്ളി 3 ലക്ഷം, വെങ്കലം 2 ലക്ഷം.

തിരുവനന്തപുരം > ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിനായി മെഡൽ നേടിയ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പാരിതോഷികം. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടിയവർക്ക് അഞ്ചു ലക്ഷം രൂപവീതം ലഭിക്കും. വെള്ളി നേട്ടത്തിന് മൂന്നു ലക്ഷവും വെങ്കലത്തിന് രണ്ടു ലക്ഷവുമാണ് നൽകുക.

ടീമിനങ്ങളിൽ സ്വർണം നേടിയവർക്ക് രണ്ടു ലക്ഷവും വെള്ളിക്ക്‌ 1.5 ലക്ഷവും വെങ്കലത്തിന് ഒരു ലക്ഷവും വീതം നൽകും. ​ഒന്നിലേറെ മെഡൽ നേടിയ താരങ്ങൾക്കും ഓരോ മെഡലിനും പാരിതോഷികം ലഭിക്കും. ഇതിനായി 4.75 കോടി രൂപ അനുവദിച്ചു.
ഗെയിംസിൽ അ‍ഞ്ചാമതെത്തിയ കേരളത്തിന് 86 മെഡൽ ലഭിച്ചു. ഇതിൽ 36 സ്വർണവും 23 വെള്ളിയും 27 വെങ്കലവുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com