Friday, November 20, 2026
Homeഅമേരിക്കഡബ്ല്യുഎംസി ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് ദുബായിൽ സ്വീകരണം

ഡബ്ല്യുഎംസി ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് ദുബായിൽ സ്വീകരണം

തോമസ് സ്റ്റീഫെൻ 

തോമസ് സ്റ്റീഫെൻ 

ദുബായ് : വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവിന് മിഡിൽ ഈസ്റ്റ് റീജിയൻ്റെ നേതൃത്വത്തിൽ ദുബായിൽ സ്വീകരണം നൽകി.

മിഡിൽ ഈസ്റ്റ് റീജിയൻ ആധുനിക സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റീജിയൻ പ്രസിഡൻ്റ് സുധീർ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

ഗ്ലോബൽ വനിതാ ഫോറം പ്രസിഡൻ്റ് ഷീല റെജി, ഗ്ലോബൽ സെക്രട്ടറി പ്രദീപ് പൂക്കാടൻ, ദുബായ് പ്രൊവിൻസ് പ്രസിഡൻ്റ് ജോൺ ഷാരി, അജ്മാൻ പ്രൊവിൻസ് പ്രസിഡൻ്റ് ജോഫി ഫിലിപ്പ്, ഷാർജ പ്രൊവിൻസ് പ്രസിഡൻ്റ് രാജു വർഗീസ്, ദുബായ് പ്രൊവിൻസ് സെക്രട്ടറി റെജി ജോർജ് എന്നിവർ ആശംസകൾ നേർന്നു.

സ്വീകരണത്തിന് നന്ദി അറിയിച്ചു ഷാജി മാത്യു, വേൾഡ് മലയാളി കൗൺസിലിൻ്റെ വരാനിരിക്കുന്ന ഗ്ലോബൽ പരിപാടികൾ വിജയകരമാക്കാൻ മിഡിൽ ഈസ്റ്റ് റീജിയൻ്റെ സജീവ പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിച്ചു.

2027-ലെ ഗ്ലോബൽ വനിതാ ഫോറം ബിനാലെ സമ്മേളനം, ആർദ്രം സ്‌കോളർഷിപ്പ് പദ്ധതിയുടെ മൂന്നാം ഘട്ടം, അമേരിക്കയിൽ നടക്കുന്ന ഗ്ലോബൽ ബിനാലെ സമ്മേളനം എന്നിവയുടെ വിജയത്തിനായി ജിയനുകളും പ്രൊവിൻസുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

വാർത്ത  : തോമസ് സ്റ്റീഫെൻ 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ