Friday, November 20, 2026
Homeകേരളംഇതെങ്ങോട്ട് : സ്വർണ വിലയിൽ വൻ ഇടിവ്

ഇതെങ്ങോട്ട് : സ്വർണ വിലയിൽ വൻ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് പവന് 3760 രൂപ കുറഞ്ഞ് 92,080 എന്ന നിരക്കിൽ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏറെ നാളുകളായി സംസ്ഥാനത്തെ സ്വർണവില ഒരു ലക്ഷം കടന്ന നിലയിലായിരുന്നു. ആ വിലയാണ് ഇപ്പോൾ ഇടിച്ചിറങ്ങുന്നത്. ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലുമെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ലക്ഷം കടന്ന സ്വർണവിലയിൽ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലാണ് മാറ്റം വരുന്നത്. ബുധനാഴ്ചയോടെ പവൻ വില ഒരു ലക്ഷത്തിൽ നിന്ന് കുറഞ്ഞു. ഇത് സ്വർണവിപണയിൽ ഒരുപോലെ പ്രതീക്ഷകളും ആശങ്കകളും നൽകുന്നതാണ്.

കഴിഞ്ഞ ദിവസം 1,880 രൂപ കുറഞ്ഞ് 95,840 രൂപയായിരുന്നു. വിവാഹം, മറ്റ് കുടുംബാവശ്യങ്ങൾ തുടങ്ങിയവയ്ക്കായി സ്വർണം വാങ്ങാൻ പദ്ധതിയുണ്ടെങ്കിൽ വില കുറയുന്നത് പ്രയോജനപ്പെടുത്താവുന്നതാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ