Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംകടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്.

കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടരുന്നു; മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്.

മലപ്പുറം: കടുത്ത ചൂടിനൊപ്പം ചിക്കൻപോക്‌സും പടർന്നുപിടിക്കുകയാണ് കേരളത്തിൽ. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടുചെയ്തിട്ടുള്ളത്. സ്‌കൂളുകളിൽ മിക്കവാറും ക്ലാസുകൾ കഴിഞ്ഞതിനാൽ അതുവഴി കൂടുതൽ പടരാനിടയില്ലെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് അധികൃതർ. ഇത്തവണ നേരത്തേതന്നെ വലിയ ചൂട് തുടങ്ങിയതിനാൽ ചിക്കൻപോക്‌സ് കൂടുതലായി കണ്ടേക്കാമെന്നതിനാൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

മലപ്പുറം ഉൾപ്പെടെ പല ജില്ലകളിലും ചിക്കൻപോക്‌സും മുണ്ടിനീരും റിപ്പോർട്ടുചെയ്യുന്നുണ്ട്. എന്നാൽ അത്ര വ്യാപകമായ തോതിലല്ലെന്ന് മലപ്പുറം ഡി.എം.ഒ. ഡോ. ആർ. രേണുക പറഞ്ഞു. പ്രമേഹമുള്ളവരും പ്രായംകൂടിയവരും ചിക്കൻപോക്‌സ് വന്നാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ. നിർദേശിച്ചു. കേരളത്തിൽ ഈവർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ് വന്നതായാണു റിപ്പോർട്ട്. തോത് വളരെക്കൂടുതലല്ലെങ്കിലും ചൂട് ഉയർന്നുനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ചിക്കൻപോക്‌സ് പിടിപെടുന്നവർക്ക് പ്രത്യേക കാഷ്വൽ ലീവ് എടുക്കാൻ മുൻപ്‌ അനുമതിയുണ്ടായിരുന്നത് ഇടക്കാലത്ത് എടുത്തുകളഞ്ഞിരുന്നു. ഫെബ്രുവരി മുതൽ അത് പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട്. സാധാരണഗതിയിൽ ഇത് വലിയ രോഗാവസ്ഥയായി മാറാറില്ല. എന്നാൽ അത്യപൂർവമായിട്ടാണെങ്കിലും ചിക്കൻപോക്‌സ്‌മൂലം രോഗി മരിച്ച സംഭവവും നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിനു രണ്ടാഴ്ചയോളം മുൻപ്‌ രോഗാണു ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാകും. ആ തുടക്കകാലത്താണ് രോഗം പകരാനും സാധ്യതയുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ