Sunday, May 5, 2024
Homeലോകവാർത്തഭൂമിയിലെ സ്വർഗ്ഗം വാഗ്ദാനം ചെയ്തു റോൾസ് റോയ്സ് " അർക്കാഡിയ ഡ്രോപ്‌ടെയിൽ' കാർ പുറത്തിറക്കുന്നു.*

ഭൂമിയിലെ സ്വർഗ്ഗം വാഗ്ദാനം ചെയ്തു റോൾസ് റോയ്സ് ” അർക്കാഡിയ ഡ്രോപ്‌ടെയിൽ’ കാർ പുറത്തിറക്കുന്നു.*

ഓട്ടോമേഖലയിലെ ഏറ്റവും വലിയ ചർച്ച വിഷയമാണ് ഇന്നിത്. ലോകത്തെ ഏറ്റവും വിലയേറിയ കാറാണ് അർക്കാഡിത ഡ്രോപ്‌ടെയിൽ. സമാനതകളില്ലാത്ത കരവിരുതെന്നു വിശേഷിപ്പിക്കാം. റോൾസ് റോയിസിന്റെ സൃഷ്ടിയായ ഈ കാറിന്റെ വില 257 കോടി രൂപ(31 മില്യ ൺ ഡോളർ ) യാണ്. ഫോർ പ്രൊഡക്ഷൻ റണ്ണിന്റെ ഭാഗമായി കഴിഞ്ഞ വർഷം പുറത്തിറക്കിയ അമേത്തിസ്റ്റ്, ലാ റോസ് നോയർ കാറുകൾക്ക് പിന്നാലെയാണ് റോൾസ് റോയിസിന്റെ പുതിയ വാഗ്ദാനമെത്തുന്നത്. 257 കോടി രൂപ വില വരുന്ന കോച്ച് ബിൽറ്റ് റോഡ്സ്റ്ററിന്റെ മൂന്നാമത്തെയാണ് അർക്കാഡിയ ഡ്രോപ്‌ടെയിൽ. ആകർഷകമായ രൂപവും, ഉയർന്ന സവിശേഷതകളും കൊണ്ട് ആരെയും അമ്പരിപ്പിക്കുന്ന തരത്തിലാണ് കാറിന്റെ നിർമ്മാണം.

ഭൂമിയിലെ സ്വർഗം’ എന്നർത്ഥം വരുന്ന ഗ്രീക്ക് നഗരമായ ആർക്കാഡിയയിൽ നിന്ന് വാഹനത്തിന് പേരു നൽകിയിരിക്കുന്നത്. സിംഗപ്പൂരിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് കമ്പനി വാഹനം അവതരിപ്പിച്ചത്. വാഹനത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളാണ്. 233 സാന്റോസ് സ്ട്രെയ്റ്റ് ഗ്രെയ്ൻ റോസ്വുഡ് ഹാർഡ്വുഡ് കഷ്ണങ്ങളാണ് വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ 76 എണ്ണം പിൻ ഡെക്കിൽ ഉപയോഗിച്ചിരിക്കുന്നു. മരപ്പണികൾ നിറഞ്ഞ വാഹനത്തിന്റെ ഇന്റീരിയർ തയ്യാറാക്കാൻ ഏകദേശം 8,000 മണിക്കൂർ എടുത്തെന്നാണു കമ്പനി റിപ്പോർട്ട്.

ടാൻ, വൈറ്റ് ലെതർ ഫിനിഷാണ് റോൾസ്    റോയ്സ്  ആർക്കാഡിയയ്ക്കുള്ളത്. സമൃദ്ധമായ ഇന്റീരിയറും, അവിശ്വസനീയമാംവിധം സങ്കീർണ്ണമായ ക്ലോക്ക് ഫെയ്സും നിർമ്മിക്കാൻ മാത്രം അഞ്ചു മാസം എടുത്തു. ആർക്കാഡിയ ഡ്രോപ്ടെയിലിനായി, റോൾസ് റോയ്സ് കോച്ച്ബിൽഡ് ഡിസൈനർമാർ ഒരു പ്രകൃതിദത്ത ഡ്യുട്ടോൺ കളർവേ സൃഷ്ടിച്ചു. പ്രൈമറി ബോഡി കളർ വെള്ളയാണ്. ഗ്ലാസ്, അലുമിനിയം വർക്കുകൾ കൊണ്ട് ആകർഷകമാണ്.

രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലാണ് വാഹനത്തിന്റെ രൂപകൽപ്പന. 6.75-ലിറ്റർ V12 ട്വിൻ ടർബോ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് മുൻ മോഡലുകളേക്കാൾ 30 എച്ച്പി കൂടുതൽ കരുത്തുപകരുന്ന തരത്തിൽ ട്യൂൺ ചെയ്തിരിക്കുന്നു. അർക്കാഡിയ ഡ്രോപ്‌ടെയിലിന് മൊത്തം 601 എച്ച്പി പവറും, 841 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments