Saturday, May 17, 2025
Homeകായികംഒളിമ്പിക്‌സ് ജൂറി അംഗമായി കശ്മീര്‍ സ്വദേശി ബില്‍കീസ് മിര്‍; ഇന്ത്യയില്‍നിന്നുള്ള ആദ്യവനിത.

ഒളിമ്പിക്‌സ് ജൂറി അംഗമായി കശ്മീര്‍ സ്വദേശി ബില്‍കീസ് മിര്‍; ഇന്ത്യയില്‍നിന്നുള്ള ആദ്യവനിത.

ന്യൂഡൽഹി: ഈവർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ജൂറി അംഗമായി ജമ്മു കശ്മീർ സ്വദേശി ബിൽകീസ് മിർ. കയാക്കിങ്ങിലെ മുൻ ദേശീയതാരവും പരിശീലകയുമായ ബിൽകീസ്, ഒളിമ്പിക്സ് ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ്.

ജൂറി അംഗമായി തിരഞ്ഞെടുത്തുകൊണ്ട് പാരീസ് ഒളിമ്പിക് കമ്മിറ്റിയിൽനിന്നുള്ള കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ലഭിച്ചു. പാരീസ് ഒളിമ്പിക്സ് ജൂറിയായി ഏഷ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ്.

കശ്മീരിലെ ദാൽ തടാകത്തിൽ കനോയിങ് നടത്തി പ്രശസ്തയായ ബിൽകീസ് പിന്നീട് രാജ്യത്തിനുവേണ്ടി മത്സരിച്ചു. ദേശീയ വനിതാ കനോയിങ് ടീമിന്റെ പരിശീലകയുമായി. ഇക്കഴിഞ്ഞ ഹാങ്ചു ഏഷ്യൻ ഗെയിംസിലും ജൂറി അംഗമായിരുന്നു. ജൂലായ് 26-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ