Saturday, April 20, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

അപരൻ്റെ കുറ്റങ്ങളും കുറവുകളും പറഞ്ഞു കേൾക്കുമ്പോൾ അതീവ താല്പര്യത്തോടെ
എല്ലാം ശ്രവിക്കുകയും ചിലരിലെല്ലാം ഗൂഢമായ ആനന്ദം നിറയുകയും ചെയ്യും..!

അതേ സമയം നല്ലതെന്തെങ്കിലുമാണ് കേൾക്കുന്നതെങ്കിൽ അതെല്ലാം
ശരിയെന്ന് തോന്നിയാലും അത്ര താല്പര്യത്തോടെ ശ്രദ്ധിക്കുകയോ സന്തോഷത്തോടെ പ്രതികരിക്കുകയോ ചെയ്യാൻ കഴിയാതെ നിസ്സംഗതയോടെ നിൽക്കുകയും ചെയ്യും..!

നല്ല കാര്യങ്ങൾ കേൾക്കുകയും പറയുകയും ചെയ്യുന്നതിനേക്കാൾ അപരൻ്റെ കുറ്റങ്ങളും കുറവുകളും കേൾക്കാനും പറയാനും പൊതുവെ മനുഷ്യരിൽ താല്‌പര്യമേറുന്നു എന്നതാണ് ഇതിനുള്ള കാരണമായ് പറയുന്നത്. നെഗറ്റീവ് വാർത്തകൾ കാട്ടുതീ പോലെ പടരുന്നതിൻ്റേയും പ്രചരിക്കുന്നതിൻ്റേയും പിന്നിലെ
കാര്യവും ഇതു തന്നെ.

ഭൂരിഭാഗം പേരും ഒരു നന്മയും ഇല്ലാത്ത ഈ മനോഭാവത്തിൻ്റെ ഉടമകൾ..!
അതിൽ ഒരാളായ് മാറണോ അതോ ന്യൂനപക്ഷത്തിനൊപ്പം വേറിട്ട് നിൽക്കണോ എന്ന് സ്വയം തീരുമാനിക്കാം.

എല്ലാ പ്രിയപ്പെട്ടവർക്കും ശുഭദിനാശംസകൾ നേരുന്നു
💚🙏

ബൈജു തെക്കുംപുറത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments