Tuesday, November 17, 2026
Homeഅമേരിക്ക"ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്" പുസ്തക പ്രകാശനം ഷാർജയിൽ നടന്നു

“ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ്” പുസ്തക പ്രകാശനം ഷാർജയിൽ നടന്നു

ബിജിലി ജോർജ്
ബിജിലി ജോർജ്
ഷാർജ: ലീഗൽ ലാൻഡ്‌സ്‌കേപ്പ് ഓഫ് ഗ്ലോബൽ ഇന്ത്യൻസ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക്ഫെയറിൽ നടത്തപ്പെട്ടു . പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിടെന്റും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോർഡുമായ ഡോ. ജോസ് എബ്രഹാമാണ് പുസ്തക രചയിതാവ്.
മുൻ അംബാസിഡറായ ടി. പി. ശ്രീനിവാസൻ ആമുഖമെഴുതിയ പുസ്തകം, എൻ ടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അക്കാഫ് അദ്ധ്യക്ഷൻ പോൾ ടി ജോസഫ് എന്നിവർക്ക് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നടന്നത്.

പ്രവാസി ലീഗൽ സെൽ ഷാർജ-അജ്‌മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽനിഷാജ് ഷാഹുൽ,ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മെൽവിൻ വില്യംസ് തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ചു. പ്രവാസ മേഖലയിൽ ഇരുപതു വർഷത്തോളമുള്ള നിയമ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയത് എന്ന് അഡ്വ. ഡോ ജോസ് എബ്രഹാം പറഞ്ഞു.

ഒസിഐ കാർഡ്, എൻആർഐ വിവാഹ രെജിസ്റ്റ്രഷൻ, ഡിവോഴ്‌സ് പ്രൊസീഡിങ്സ്, വിൽപത്രം തയാറാക്കൽ, വിവിധ പവാർ ഓഫ് അറ്റോർണികൾ, എക്സിക്യൂഷൻ ഓഫ് ഫോറിൻ ജഡ്ജ്മെന്റ്സ് തുടങ്ങിയവയാണ് പുസ്തകത്തിലെ ചില പ്രധാന വിഷയങ്ങൾ. നാളിതുവരെ പത്തിലധികം പുസ്തകം എഴുതിയിട്ടുള്ള അഡ്വ. ഡോ. ജോസ് എബ്രഹാമിനെ നിയമ പുസ്തക രചനക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്. പ്രവാസികളെ നിയമപരമായി കൂടുതലായി ശാക്തീകരിക്കാനായി പുതിയ പുസ്തകത്തിന് സാധിക്കട്ടെ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ പത്രക്കുറിപ്പിൽ അറിയിച്ചു.

വാർത്ത : ബിജിലി ജോർജ്
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ