Tuesday, November 17, 2026
Homeഇന്ത്യപ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം.

പ്രധാനമന്ത്രിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന ഫിലിപ്പീൻസ് സന്ദർശനത്തിന് തുടക്കം. ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ക്വാഡ് യോഗവും നരേന്ദ്ര മോദിയുടെ അജണ്ടയിലുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക, ആഗോള വിഷയങ്ങളിലെ സഹകരണത്തിലും കേന്ദ്രീകരിച്ചായിരിക്കും ഇന്ത്യ ചർച്ചകളെ സമീപിക്കുക.

ഫിലിപ്പൈൻ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രധാനമന്ത്രി മോദി ഇന്നലെ പങ്കെടുത്തിരുന്നു. പരമ്പരാഗത ഫിലിപ്പിനോ ബറോംഗ് ടാഗലോഗ് ധരിച്ച് രാമായണ പ്രകടനത്തിനും മോദി സാക്ഷ്യം വഹിച്ചു.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു തന്ത്രപ്രധാന കൂട്ടായ്മയാണ് ക്വാഡ്. 2004ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിച്ച സുനാമിക്ക് ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ഈ നാല് രാജ്യങ്ങൾ ആദ്യമായി ഒന്നിച്ചത്. പിന്നീട് 2007-ൽ ജപ്പാൻ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ ‘ക്വാഡിന് രൂപം നൽകി. ഇടക്കാലത്ത് കൂട്ടായ്മ നിർജീവമായെങ്കിലും 2017-ൽ വീണ്ടും സജീവമായി. ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷ, ചരക്ക് ഗതാഗത സ്വാതന്ത്ര്യം, കാലാവസ്ഥാ വ്യതിയാനം, ദുരന്തനിവാരണം, സാമ്പത്തിക സഹകരണം എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇന്തോ-പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള കൂട്ടായ്മയായാണ് രാജ്യാന്തര തലത്തിൽ ക്വാഡിനെ വിലയിരുത്തുന്നത്. ക്വാഡ് കൂട്ടായ്മയിൽ അംഗമല്ലാത്ത ഒരു രാജ്യത്ത് ആദ്യമായാണ് ക്വാഡ് ഉച്ചകോടി ഇത്തവണ സംഘടിപ്പിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ