Saturday, October 5, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 66)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 66)

റോബിൻ പള്ളുരുത്തി

, മാഷിനൊരു ബാഗ് കളഞ്ഞുകിട്ടിയിട്ട് പോലീസിൽ ഏല്പിച്ചെന്ന് പറഞ്ഞുകേട്ടല്ലോ. സംഭവം ശരിയാണോ ?”

” ങ്ങ് ഹാ, അത് താനും അറിഞ്ഞായിരുന്നോ. സംഭവം സത്യമാണ് ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് വഴിയരികിൽ കിടന്നിരുന്ന ഓഫീസ് ബാഗ് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക പരിശോധനയിൽ ആ ബാഗിന് വലിയ പഴക്കമില്ലെന്ന് മനസിലായി. അതുകൊണ്ട് തുറന്നുനോക്കാൻ നിന്നില്ല. നേരെ കൊണ്ടുചെന്ന് പോലീസ്റ്റേഷനിൽ ഏല്പിച്ചു. ”

“എന്നാലും മാഷേ, ആ ബാഗൊന്ന് തുറന്നു നോക്കാമായിരുന്നില്ലെ.? അതിൽ വല്ല കുഴൽ പണവുമായിരുന്നിരിക്കും”

“ഏയ് , അതിൽ അതൊന്നുമല്ല ഉണ്ടായിരുന്നത്, ”

” അപ്പോ, മാഷത് തുറന്നുനോക്കിയല്ലേ?”

“ഞാൻ തുറന്നില്ല ലേഖേ , സ്റ്റേഷനിൽ വെച്ച് പോലീസുകാരാണ് തുറന്നത്. അതിലൊരു ലാപ് ടോപ്പും ടിഫിൻ ബോക്സും പിന്നെ കുറച്ച് കടലാസുമാണ് ഉണ്ടായിരുന്നത്. ”

” ഓ അതായിരുന്നോ ?. ”

” അതെ. പിന്നെ ലാപ്ടോപ്പും ടിഫിൻ ബോക്സും കണ്ടപ്പോൾ ആദ്യം ഞങ്ങളൊന്ന് ഭയന്നു”

” ഹ ഹ ഹ അതെന്തിനാ ?”

“അതെന്തിനാന്നോ, കഴിഞ്ഞ ദിവസം വഴിയിൽ കിടന്നിരുന്ന ടിഫിൻ ബോക്സ് തുറന്നു നോക്കിയപ്പോഴാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. ആ പാത്രത്തിനുള്ളിൽ ബോംബാണെന്ന കാര്യം ആ പാവത്തിന് അറിയില്ലായിരുന്നു. ”

” അല്ല മാഷേ, ഈ ബോംബെന്ന് പറയുന്ന സാധനം പുട്ടും കടലയും പോലെ പെട്ടെന്നുണ്ടാക്കാൻ പറ്റുന്ന ഒന്നാണോ, ഇങ്ങനെ വഴിയിൽ ഉപേക്ഷിക്കാൻ ?.”

“ഇതെല്ലാം ആര് ചെയ്യുന്നു ? എന്തിന് ചെയ്യുന്നു ? എന്നുള്ളതെല്ലാം അജ്ഞാതമാണ്. അതുകൊണ്ടാണ് എനിക്ക് കളഞ്ഞുകിട്ടിയ ബാഗ് പോലീസിൽ ഏല്പിച്ചതും. ”

“മാഷേ, ഒരുപക്ഷേ, അതിനുള്ളിൽ ശരിക്കും ബോംബായിരുന്നെങ്കിലോ ? ”

” നാളത്തെ പത്രത്തിൽ പടത്തോടൊപ്പം ബോംബ് പൊട്ടി ഞാൻ മരിച്ചെന്ന വാർത്തയും ഉണ്ടാവും. അല്ലാതെന്തുണ്ടാവാനാ.”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments