Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 09 | ചൊവ്വ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 09 | ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ഓരോ മനുഷ്യനിൽ നിന്നും നമുക്ക് പഠിക്കുവാനുള്ള എന്തെങ്കിലും ഉണ്ടായിരിക്കും.
അക്കാര്യത്തിൽ നാം അയാളുടെ ശിഷ്യനാണെന്നോർക്കുക. മനസാക്ഷിയുടെ സ്വരം ശ്രവിക്കുക, മനസാക്ഷി ശുദ്ധമെങ്കിൽ നിങ്ങൾ ധീരനാണ്.

എല്ലാ സാഹചര്യങ്ങളിലും എല്ലാ മനുഷ്യരിലും നന്മ കാണുക..
മറ്റുള്ളവരുടെ നന്മയും സൗന്ദര്യവും ആസ്വദിക്കുമ്പോൾ, അത് നമ്മുടെ നന്മയെ തന്നെ നാം കണ്ടെത്തുകയാണ്, പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

എല്ലാവരും കേൾക്കുന്ന നിലവിളികളെക്കാൾ ഭയാനകമാണ് ആരും കേൾക്കാതെയുള്ള ഏങ്ങലടികൾ. അത് തിരിച്ചറിയണമെങ്കിൽ അവരുടെ മൗനം മനസ്സിലാക്കണം.

ഉപയോഗിച്ചു തീർക്കേണ്ടതും ഉപയോഗരഹിതം ആകുമ്പോൾ ഒഴിവാക്കേണ്ടതുമല്ല ബന്ധങ്ങൾ. ബന്ധങ്ങൾ ഉപേക്ഷിക്കാൻ കാരണങ്ങൾ കണ്ടെത്തുമ്പോൾ അവ ഇത്രനാൾ നിലനിന്നതിന്റെ കാരണങ്ങൾ മറന്നുപോകരുത്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments