Sunday, June 7, 2026
Homeകേരളംതേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു:-ആളപായം ഇല്ല

തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു:-ആളപായം ഇല്ല

കൊച്ചി: തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളുമായി പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് ഇറക്കി ദൂരേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിൻ്റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കുട്ടികൾ ബസിലേക്ക് കയറുന്ന സമയത്താണ് തീ പിടിച്ചതെന്നും എന്നാൽ തീപിടിക്കാനുള്ള കാരണം എന്താണെന്നും വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com