Saturday, March 14, 2026
Homeകേരളംസ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം,വനിതാ ദിനത്തിൽ അറസ്റ്റ്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശം നടത്തിയ...

സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം,വനിതാ ദിനത്തിൽ അറസ്റ്റ്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ പരാമര്‍ശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഓണ്‍ലൈൻ ചാനൽ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിക്കും വിധം പരാമർശം നടത്തിയ ചാണക്യ ന്യൂസ് ടിവി ഉടമ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി വി കെ ബൈജുവാണ് അറസ്റ്റിലായത്. ആര്യ രാജേന്ദ്രന്‍റെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്.

തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചാണക്യ ന്യൂസ് ടിവി എന്ന പേരിൽ ഒരു ഓൺലൈൻ ചാനലും ഫെയ്സ്ബുക്ക് പേജും നടത്തുന്ന ഇയാൾ, നിരന്തരമായി തന്‍റെ ചാനലിലൂടെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. അമരമ്പലം, പെരിന്തൽമണ്ണ, മഞ്ചേരി തുടങ്ങിയ നിരവധി പൊലീസ് സ്റ്റേഷനിൽ ബൈജുവിനെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com