Saturday, May 2, 2026
Homeകേരളംശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

ശമ്പളം വീണ്ടും മുടങ്ങി : 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

ജൂണിലെ ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. 16-ാം തീയതിയായിട്ടും ശമ്പളം കിട്ടാത്തതോടെയാണിത്. ഈ വർഷം രണ്ടാംതവണയാണ് ശമ്പളം മുടങ്ങിയതിനെത്തുടർന്ന് ജീവനക്കാർ സമരം നടത്തുന്നത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)പത്തനംതിട്ട ജില്ലാ ഭാരവാഹികള്‍ അറിയിച്ചു .

ഒരാശുപത്രിയിൽനിന്ന്‌ മറ്റൊരാശുപത്രിയിലേക്ക് കേസുകൾ എടുക്കാതെയാണ് സമരം. എന്നാൽ, റോഡപകടങ്ങൾ ഉൾപ്പെടെ അടിയന്തര സർവീസുകൾ തടസ്സപ്പെടില്ലെന്നു കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) അറിയിച്ചു.സർക്കാരിന്റെ കനിവ് പദ്ധതിയുടെ ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ. ഗ്രീൻ ഹെൽത്ത് കമ്പനിയാണ് ശമ്പളം നൽകുന്നത്. സർക്കാരും കമ്പനിയുമായുള്ള അഞ്ചുവർഷക്കരാർ മേയ് മൂന്നിന്‌ അവസാനിച്ചിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മൂന്നുമാസത്തേക്കു കൂടി നീട്ടി ഓഗസ്റ്റ് മൂന്നുവരെയാക്കി.

ശമ്പളം ലഭിക്കാതെ വന്നതിനാല്‍ ജീവനക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വീട്ടു ആവശ്യങ്ങള്‍ ലോണ്‍ ആവശ്യങ്ങള്‍ എന്നിവ മുടങ്ങി . കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഉള്ള സ്കൂള്‍ വാഹന ഫീസ്‌ പോലും മുടങ്ങുന്ന അവസ്ഥയില്‍ ആണ് . ഏഴാംതീയതിക്കു മുൻപ് ശമ്പളം നൽകണമെന്നിരിക്കേ, ഒരറിയിപ്പുമില്ലാതെയാണ് ശമ്പളം മുടങ്ങിയത്. ‌സംസ്ഥാനത്ത് 315 ആംബുലൻസുകളിലായി ആയിരത്തോളം ജീവനക്കാരാണുള്ളത് എന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.)ഭാരവാഹികളായ ജില്ല സെക്രട്ടറിജാക്സൺ ജേക്കബ്,ജോ: സെക്രട്ടറിജോബിൻ വെട്ടിക്കാടൻ,പ്രസിഡന്റ് അനിൽ കുമാർ,വൈ: പ്രസിഡന്റ് ഗോൾഡ എന്നിവര്‍ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com