Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സംസ്ഥാനത്തു സ്വർണ വില വീണ്ടും കുറഞ്ഞു: പവന് 51,200 | മലയാളിമനസ്സ്
Saturday, October 24, 2026
Homeകേരളംസംസ്ഥാനത്തു സ്വർണ വില വീണ്ടും കുറഞ്ഞു: പവന് 51,200

സംസ്ഥാനത്തു സ്വർണ വില വീണ്ടും കുറഞ്ഞു: പവന് 51,200

തിരുവനന്തപുരം –സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 760 രൂപ കുറഞ്ഞ് 51,200ൽ എത്തി. ഗ്രാമിന് താഴ്ന്നത് 95 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 6400 രൂപയായി. ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പ്രഖ്യാപനം വന്നതിനു പിന്നാലെ പവൻ വില 2000 രൂപ കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വർണവിലയിൽ‌ ഇടിവ് തുടരുന്നത്. 2760 രൂപയാണ് ബജറ്റിനു ശേഷം സ്വർണ വിലയിലുണ്ടായ ഇടിവ്.

സ്വർണത്തിന്റെ കസ്റ്റംസ് തീരുവ ആറു ശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില.

ബജറ്റ് ദിവസം രണ്ടു തവണകളായി 2200 രൂപയാണ് താഴ്ന്നത്. ബജറ്റിന് മുൻപ് 200 രൂപ താഴ്ന്നിരുന്നു. കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് സ്വർണവിലയുടെ കുതിപ്പിന് വലിയൊരു ആശ്വാസം എത്തിയത്. കഴിഞ്ഞ ബുധനാഴ്ച 55,000 എന്ന റെക്കോർഡ് വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്. എന്നാൽ നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില കുറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ