Wednesday, September 18, 2024
Homeകേരളംപ്രമുഖ പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ)അന്തരിച്ചു

പ്രമുഖ പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ)അന്തരിച്ചു

കാസർകോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (കാന്തപുരം വിഭാഗം)കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് പയ്യന്നൂർ എട്ടിക്കുളത്തെ വീട്ടിലാണ് അന്ത്യം.

വിവിധ മഹല്ലുകളുടെ ഖാദിയായിരുന്നു. പരേതനായ താജുൽ ഉലമ ഉള്ളാൾ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ്. അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഉള്ളാളടക്കം നൂറുകണക്കിനു മഹല്ലുകളുടെ സംയുക്ത ഖാദിയായിരുന്ന പിതാവിൻ്റെ മരണ ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുത്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments