Wednesday, June 24, 2026
Homeകേരളംപത്തനംതിട്ട നഴ്‌സിംഗ് കോളജിന് 90 ശതമാനം വിജയം

പത്തനംതിട്ട നഴ്‌സിംഗ് കോളജിന് 90 ശതമാനം വിജയം

ഇക്കഴിഞ്ഞ ബി.എസ്.സി. നഴ്‌സിംഗ് ആദ്യ വര്‍ഷ പരീക്ഷയില്‍ പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജ് 90 ശതമാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയതായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതിയ 60 വിദ്യാര്‍ത്ഥികളില്‍ 54 പേരും ജയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഫീസില്‍ നമ്മുടെ സംസ്ഥാനത്ത് നഴ്‌സിംഗ് വിദ്യാഭ്യാസം പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കുടുതല്‍ നഴ്‌സിംഗ് കോളജുകള്‍ സംസ്ഥാനത്ത് ആരംഭിച്ചത്. പത്തനംതിട്ട മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കി. 2023ല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ബസിനായി എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. നഴ്‌സിംഗ് കോളജിന് സ്വന്തമായി കെട്ടിട സമുച്ചയം ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

സംസ്ഥാനത്ത് ആറ് പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. അതിലാണ് പത്തനംതിട്ടയേയും ഉള്‍പ്പെട്ടത്. അധ്യാപകരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ക്ലിനിക്കല്‍ പരിശീലനത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംവിധാനങ്ങളൊരുക്കി. ലാബും അനുബന്ധ സംവിധാനങ്ങളുമൊരുക്കി. കൂടാതെ കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കായി 20 കോടി രൂപയും അനുവദിച്ചിരുന്നു.

നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഈ സര്‍ക്കാരിന്റെ കാലത്ത് പാരിപ്പള്ളി, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ നഴ്‌സിംഗ് കോളജുകള്‍ കൂടി ആരംഭിച്ചിരുന്നു. ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തും ആലപ്പുഴയിലും എറണാകുളത്തും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിച്ചു. ട്രാന്‍സ്‌ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചു.
കേരള നഴ്‌സിംഗ് കൗണ്‍സിന്റെ അംഗീകാരവും കേരള ആരോഗ്യ സര്‍വകലാശലയുടെ അംഗീകാരവും പത്തനംതിട്ട നഴ്‌സിംഗ് കോളജിനുണ്ട്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com