Friday, June 12, 2026
Homeകേരളംപാലക്കാട് വളയാർ പുതുശേരിയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ അറസ്റ്റിൽ

പാലക്കാട് വളയാർ പുതുശേരിയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വളയാർ പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് സി എസ് ആണ് വിജിലൻസിന്റെ പിടിയിലായത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കഞ്ചിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.

കഞ്ചിക്കോട് സ്വദേശി ഗാന്ധിരാജ് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ അനുമതിക്കായാണ് പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് പണം ആവശ്യപ്പെട്ടത്. അനുമതി നല്‍കണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് പറഞ്ഞു. പണമില്ലെന്ന് പറഞ്ഞപ്പോൾ പതിനായിരം രൂപ മതി പിന്നീട് എല്ലാം ശരിയായ ശേഷം ബാക്കി എന്നായി. ഒടുവിൽ സഹികെട്ടാണ് ഗാന്ധിരാജ് വിജിലൻസിന് പരാതി നല്‍കിയത്. പുതുശേരി പ‍ഞ്ചായത്തിലെ ഓവര്‍സിയറായ ധനേഷ് കുറെ നാളായി വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു.

വിജിലന്‍സിന്റെ നിർദേശമനുസരിച്ച് ഗാന്ധിരാജ് ധനേഷിന്റെ തന്‍റെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തി. ധനേഷ് ആവശ്യപ്പെത് പ്രകാരം പണം നൽകി പണം വാങ്ങിയ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്തും വിജിലൻസ് പരിശോധന നടത്തി. ഡിവൈഎസ്പി ഷംസുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com